ദുല്ഖര്‍-സായി പല്ലവി ചിത്രം കലിയിലെ ഗാനങ്ങള്‍ ജനശ്രദ്ധയാകര്ഷിക്കുന്നു

ദുല്ഖര്‍ സല്‍മാനും സായി പല്ലവിയും നായികാ നായകന്മാരാകുന്ന പുതിയ ചിത്രം കലിയിലെ ഗാനങ്ങള്‍ ജനശ്രദ്ധയാകര്ഷിക്കുന്നു. ചിത്രത്തിലെ 'ചില്ലുറാന്തല്‍',...

ദുല്ഖര്‍-സായി പല്ലവി ചിത്രം കലിയിലെ ഗാനങ്ങള്‍ ജനശ്രദ്ധയാകര്ഷിക്കുന്നു

kali

ദുല്ഖര്‍ സല്‍മാനും സായി പല്ലവിയും നായികാ നായകന്മാരാകുന്ന പുതിയ ചിത്രം കലിയിലെ ഗാനങ്ങള്‍ ജനശ്രദ്ധയാകര്ഷിക്കുന്നു. ചിത്രത്തിലെ 'ചില്ലുറാന്തല്‍', 'വാര്‍തിങ്കള്‍' എന്ന് തുടങ്ങുന്ന  രണ്ടു ഗാനങ്ങളാണ് പുറത്തിറങ്ങിയത്. ഗോപി സുന്ദര്‍ ഈണമിട്ട ഇരുഗാനങ്ങളും ഇതിനോടകം ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. ബി.കെ ഹരിനാരായണനാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്.

'ചാപ്പാ കുരിശ്', 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' എന്നീ ചിത്രങ്ങള്‍ക്ക്ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കലി. ചിത്രം നിര്‍മ്മിക്കുന്നത് ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ്. സണ്ണി വെയ്ന്‍, സൌബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം മാര്‍ച്ച്‌ 26ന് തീയറ്ററുകളില്‍ എത്തും.