"..ങ്യാ ഹ ഹാ..." വിട വാങ്ങുമ്പോള്‍...

ആ ചിരിയും അവസാനിച്ചിരിക്കുന്നു... 45 വയസ്സിന്റെ യൗവനം മലയാള സിനിമയ്ക്ക് പകർന്നു നൽകി കലാഭവൻ മണി യാത്രയാകുമ്പോൾ മലയാളിയ്ക്ക് നഷ്ടമാകുന്നത് വിണ്ണിലെ താര...

"..ങ്യാ ഹ ഹാ..." വിട വാങ്ങുമ്പോള്‍...

Kalabhavan Mani12

ആ ചിരിയും അവസാനിച്ചിരിക്കുന്നു... 45 വയസ്സിന്റെ യൗവനം മലയാള സിനിമയ്ക്ക് പകർന്നു നൽകി കലാഭവൻ മണി യാത്രയാകുമ്പോൾ മലയാളിയ്ക്ക് നഷ്ടമാകുന്നത് വിണ്ണിലെ താരത്തെയല്ല, മണ്ണിലെ നക്ഷത്രത്തെയാണ്.

സിനിമയിലെ നായകസങ്കൽപ്പങ്ങൾക്ക് മീതെ ങ്യാ ഹ ഹാ എന്ന ചിരിയുമായി മണി പാഞ്ഞു കയറിയത് ഹൃദയത്തോടു ചേർത്തു നിർത്താനാകുന്ന ലാളിത്യവുമായി ആയിരുന്നു.കൊട്ടാരത്തിലെയും കുടിലിലെയും ചുണ്ടുകളിൽ നാടൻ പാടിന്റെ താളം പകർന്നു മണി നമ്മെ ചിരിച്ചും, ചിന്തിപ്പിച്ചും കൊണ്ടിരുന്നു.


"അമ്മായിടെ മോളെ ഞാൻ നിക്കാഹ് ചെയ്തിട്ടു ആകെ കുഴപ്പത്തിലായി,
അവൾ കാലത്തെണ്ണിക്കൂല മുറ്റമടിക്കൂല ,പല്ല് പോലും തേക്കൂല്ലെന്നേ.. "എന്ന് മണി പാടിയപ്പോൾ, സ്ത്രീത്വത്തെ അപമാനിക്കുന്നു എന്നു ആർക്കും തോന്നിയില്ല ...മറിച്ച് , മണിക്കൊപ്പം ചേർന്ന് പാടി നമ്മൾ പ്രശ്നങ്ങളെയും തമാശകളാക്കി.

"ഉമ്പായി കൂച്ചാണ്ട്.. പ്രാണൻ കത്തണുമ്മാ..വയല പൊട്ടിച്ച് പാപ്പുണ്ടാക്കണ്ണുമ്മാ..." എന്ന മണിനാദത്തിൽ നമ്മൾ പുകയാത്ത എത്ര അടുപ്പുകൾ കണ്ടു, അതിന്റെയരികിലെ ഒട്ടിയ വയറുകളും.!

തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളെ വർഗ്ഗീയതയാക്കി മാറ്റാതെ അതിനെ വിജയമാക്കി മണി മാറ്റി. ജാതിയുടെയോ, പ്രായത്തിന്റെ വേർത്തിരിവില്ലാതെ അദ്ദേഹം എല്ലാവർക്കും മണി ചേട്ടനായി.

ആൾക്കൂട്ടങ്ങളിലും, ആർപ്പുവിളികളിലും മണി സ്വയം മറന്നിരുന്നില്ല. കാലം പോകെ,പോകെ അദ്ദേഹം ചാലക്കുടിയെ അധികമധികം പ്രണയിച്ചു. ശരീരത്തിന്റെ കറുപ്പ് നിറം തന്റെ ട്രേഡ് മാർക്ക് ആണെന്ന് പറയുവാൻ ആർജ്ജവം കാണിച്ച മണിയെ കറുത്തമുത്ത് എന്ന സംബോധന ചെയ്യതത് അധികമായിരുന്നില്ല.

മലയാള ഭാഷയിലെ എത്ര അക്ഷരങ്ങൾ ചേർത്തുവച്ചാലും, ഈ നഷ്ടം വിവരിക്കുവാൻ കഴിയില്ല..

മണിച്ചേട്ടന്... പ്രണാമങ്ങൾ !

Story by
Read More >>