രാഷ്ട്രീയം കത്തിച്ച വായനശാലയ്ക്ക് പുസ്തകം സ്വരൂപിക്കാന്‍ ഫെയ്‌സ്ബുക്ക്

തിരൂര്‍: സിപിഐ(എം)- ആര്‍എസ്എസ് സംഘര്‍ഷത്തിനിടയില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ തിരൂരിലുള്ള എകെജി സ്മാരക ഗ്രന്ഥാലയം പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങി...

രാഷ്ട്രീയം കത്തിച്ച വായനശാലയ്ക്ക് പുസ്തകം സ്വരൂപിക്കാന്‍ ഫെയ്‌സ്ബുക്ക്

1

തിരൂര്‍: സിപിഐ(എം)- ആര്‍എസ്എസ് സംഘര്‍ഷത്തിനിടയില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ തിരൂരിലുള്ള എകെജി സ്മാരക ഗ്രന്ഥാലയം പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍. ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ വഴിയുള്ള പുസ്തക സമാഹരണമാണ് സമിതി ലക്ഷ്യമിടുന്നത്. ഇതിനായി നാട്ടുകാരും വായനശാല ഭാരവാഹികളും അടങ്ങിയ  പുനര്‍നിര്‍മ്മാണ സമതിയും ഉണ്ടാക്കി കഴിഞ്ഞു. ഇതിനായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ കുറച്ച് നാളായി സ്ഥലത്ത് സിപിഐ(എം)-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എകെജി ഗ്രന്ഥശാലയിലേക്ക് അതിക്രമിച്ചു കയറി 5000ത്തോളം പുസ്തകങ്ങള്‍ അഗ്‌നിക്കിരയാക്കിയത്.


2

കഴിഞ്ഞ 40 വര്‍ഷക്കാലമായി സാമൂഹ്യ-സാംസ്‌കാരിക മേഖലയില്‍ സ്വന്തമായി സ്ഥാനം നേടിയ എകെജി സ്മാരക കലാവേദിയെ പുനര്‍ജീവിപ്പിക്കാന്‍ ഫെയ്‌സ്ബുക്കിലൂടെ ഊര്‍ജ്ജിത ശ്രമങ്ങളാണ് നടക്കുന്നത്.

ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ പുസ്തകങ്ങള്‍ക്കും വായനയ്ക്കും അതിര്‍ വരമ്പുകള്‍ നിശ്ചയിക്കുന്നു എന്ന വിമര്‍ശനത്തിനുള്ള മറുപടി കൂടിയാണ് ഫേസ്ബുക്ക് വഴി നടക്കുന്ന പുസ്തക സമാഹരണം. ഫെയ്‌സ്ബുക്കിലെ വിവിധ ഗ്രൂപ്പുകളും പ്രമുഖ വ്യക്തികളും പുസ്തക സമാഹരണത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്.

Untitled-1

പൂര്‍ണമായും കത്തി നശിച്ച ഗ്രന്ഥശാലയെ നാട്ടുകാരുടെയും നവമാധ്യമ പ്രവര്‍ത്തകരുടെയും സഹായത്തോടുകൂടി പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഗ്രന്ഥശാല പുനര്‍നിര്‍മ്മാണ സമതി അധ്യക്ഷന്‍ വി.വി വിശ്വനാഥനും സെക്രട്ടറി കെ.ടി മുസ്തഫയും.

3

പുസ്തകങ്ങള്‍ തപാലില്‍ അയക്കേണ്ട അഡ്രസ്

കെ.ടി മുസ്ഥ
സെക്രട്ടറി
അഗഏ സ്മാരക ഗ്രന്ഥാലയം
തലൂക്കര
ആലത്തിയൂര്‍ (po)
മലപ്പുറം
676102

ബാങ്ക് വഴിയും പണം അയക്കാം

AKG
Smaraka grndhalayam
Reconstruction Committee
Thalookkara
Bank Account no_020601330007727
IFSC- ICIC00TUCBL
Urban Co-Operative bank Alathiyur branch

Read More >>