അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കും: തോമസ് ഐസക്

ആലപ്പുഴ: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കേരളം മാലിന്യമുക്തമാക്കുമെന്ന് ഡോ. ടിഎം തോമസ് ഐസക്. ആലപ്പുഴ മണ്ഡലത്തിലെ 17...

അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കും: തോമസ് ഐസക്

thomas-isaac

ആലപ്പുഴ: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കേരളം മാലിന്യമുക്തമാക്കുമെന്ന് ഡോ. ടിഎം തോമസ് ഐസക്. ആലപ്പുഴ മണ്ഡലത്തിലെ 17 കേന്ദ്രങ്ങള്‍ വൃത്തിയാക്കിക്കൊണ്ട് തോമസ് ഐസക് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.

രാവിലെ ആലപ്പുഴ കലവൂര്‍ ചന്തയിലെത്തിയ സ്ഥാനാര്‍ത്ഥി അണികള്‍ക്കൊപ്പം ചന്ത വൃത്തിയാക്കി. രണ്ടാഴ്ച്ചക്കകം മണ്ഡലത്തിലെ 157 ബൂത്തുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തിയുള്ള പ്രചരണമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.