ഇവിടെ അട്ടിമറികളില്ല; ഈ 5 മണ്ഡലങ്ങള്‍ എന്നും നിന്നത് ഒരേ പാര്‍ട്ടിയ്ക്കൊപ്പം

മലപ്പുറം: അട്ടിമറികള്‍ക്ക് അവസരം നല്‍കാതെ എന്നും ഒരേ പാര്‍ട്ടിയോട് കൂറു പുലര്‍ത്തിയ 5 മണ്ഡലങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂ. അതില്‍ 3 സീറ്റ് മുസ്ലീം...

ഇവിടെ അട്ടിമറികളില്ല; ഈ 5 മണ്ഡലങ്ങള്‍ എന്നും നിന്നത് ഒരേ പാര്‍ട്ടിയ്ക്കൊപ്പം

election-newമലപ്പുറം: അട്ടിമറികള്‍ക്ക് അവസരം നല്‍കാതെ എന്നും ഒരേ പാര്‍ട്ടിയോട് കൂറു പുലര്‍ത്തിയ 5 മണ്ഡലങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂ. അതില്‍ 3 സീറ്റ് മുസ്ലീം ലീഗിനും 2 സീറ്റ് സിപിഎമ്മിനും അവകാശപ്പെട്ടതാണ്. മലപ്പുറം, കൊണ്ടോട്ടി, താനൂര്‍ മണ്ഡലങ്ങള്‍ എന്നും ലീഗിന്‍റെ ഒപ്പമായിരുന്നുവെങ്കില്‍ പാലക്കാട്ടെ മലമ്പുഴയ്ക്കും കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിനും സിപിഎമ്മിനൊപ്പം നിന്ന ചരിത്രമേയുള്ളൂ. മലപ്പുറത്തെ പച്ചക്കോട്ടകളിലും കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ ചെങ്കോട്ടകളിലുമായി അന്നും ഇന്നും ഒരേ കൊടിയാണ് ഉയര്‍ന്നു പാറുന്നത്.


മുസ്ലീംലീഗ് നേതാവ് സിഎച്ച് മുഹമ്മദ്‌ കോയ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു. പിന്നീട് മകന്‍ എംകെ മുനീറും 2 തവണ മലപ്പുറത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ മലപ്പുറത്ത് നിന്ന് മത്സരിച്ച പി ഉബൈദുള്ള 44508 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയത് കേരളത്തിലെ തന്നെ ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു.

നിലവില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രതിനിധീകരിക്കുന്ന താനൂരില്‍ 2 ഉപതിരഞ്ഞെടുപ്പടക്കം മുഴുവന്‍ മത്സരങ്ങളിലും ജയിച്ചത് മുസ്ലീംലീഗാണ്. സിഎച്ച് മുഹമ്മദ് കോയ 2 തവണയും, ഇ അഹമ്മദ് 3 തവണയും താനൂരില്‍ നിന്ന് ജയിച്ചിട്ടുണ്ട്. താനൂര്‍ പ്രതിനിധി ആയിരിക്കുമ്പോഴാണ് പിസി സീതിഹാജി അന്തരിച്ചത്.

ഏതാണ്ട് ഇതേ ചരിത്രമാണ് കൊണ്ടോട്ടിയ്ക്കും. കൊണ്ടോട്ടിയിലും ലീഗ് മാത്രമേ ജയിച്ചിട്ടുള്ളൂ. 4 തവണ പി സീതിഹാജിയും, എംപിഎം അഹമ്മദ് കുരുക്കളും, സിഎച്ച് മുഹമ്മദ്‌ കോയയും വന്‍ ഭൂരിപക്ഷത്തിന് ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. നിലവില്‍ കെ മുഹമ്മദുണ്ണിയാണ് കൊണ്ടോട്ടി എംഎല്‍എ.

1964-ല്‍ രൂപീകൃതമായ മലമ്പുഴയില്‍ ഇന്നോളം വിജയിച്ചത് സിപിഎമ്മാണ്. 1980-ല്‍ ഇകെ നായനാര്‍, തുടര്‍ന്ന് വിഎസ് അച്യുതാനന്ദന്‍ എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രമുഖര്‍. തൃക്കരിപ്പൂരിലും മറ്റൊരു പാര്‍ട്ടിക്കും ഇന്നോളം ജയിക്കാനായിട്ടില്ല.

Read More >>