'തെറി'യിലെ ഗാനങ്ങള്‍ തരംഗമാകുന്നു

വിജയ്‌ ചിത്രം 'തെറി'യിലെ ഗാനങ്ങള്‍ തരംഗമാകുന്നു. കലൈപുലി.എസ്. താണു നിര്‍മ്മിച്ച്‌ ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടു  ഗാനങ്ങളാണ്...

theri

വിജയ്‌ ചിത്രം 'തെറി'യിലെ ഗാനങ്ങള്‍ തരംഗമാകുന്നു. കലൈപുലി.എസ്. താണു നിര്‍മ്മിച്ച്‌ ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടു  ഗാനങ്ങളാണ് പുറത്തിറങ്ങിയത്. ജി.വി പ്രകാശ്കുമാര്‍ ഈണം പകര്‍ന്ന  ഗാനങ്ങള്‍ ഇതിനോടകം തന്നെ ജനശ്രദ്ധയാകര്ഷിച്ചുകഴിഞ്ഞു.

ചിത്രത്തിലെ ആദ്യം പുറത്തിറങ്ങിയ ഗാനമായ 'രംഗൂ' ആലപിച്ചിരിക്കുന്നത് ടി.രാജേന്ദറും സോനു കക്കറും ചേര്‍ന്നാണ്. എയ്മി ജാക്സനും വിജയും ചുവടു വെക്കുന്ന ഈ തട്ടുപൊളിപ്പന്‍ ഗാനത്തിനു പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
'കത്തി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയും ഒന്നിക്കുന്ന രണ്ടാമത്തെ  ചിത്രമാകും 'തെറി'. തെറിയില്‍ ഇരുവരും അഭിനയിച്ച 'എന്‍ ജീവന്‍ ' എന്ന മനോഹരമായ മെലഡി  ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടി കഴിഞ്ഞു. പ്രശസ്ത ഗായകരായ ഹരിഹരനും സൈന്ധവിയും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് പാടിയിരിക്കുന്ന ഈ ഗാനം ഫ്യൂഷന്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ്.