കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡമുണ്ടാവില്ല

ന്യൂഡല്‍ഹി:സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡം വേണമെന്ന വിഎം സുധീരന്‍റെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. വിജയ സാധ്യതയ്ക്ക് മുന്‍ഗണന നല്‍കി സ്ഥ...

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡമുണ്ടാവില്ല

vm-sudheeranന്യൂഡല്‍ഹി:സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡം വേണമെന്ന വിഎം സുധീരന്‍റെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. വിജയ സാധ്യതയ്ക്ക് മുന്‍ഗണന നല്‍കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുടേത് ആയിരിക്കും.

അഴിമതി ആരോപണം നേരിടുന്നവരെയും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരെയും ഒഴിവാക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍റെ നിര്‍ദേശം. എന്നാല്‍ സുധീരന്‍റെ നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് 'എ', 'ഐ' ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് സമിതി യോഗങ്ങളില്‍ സുധീരന്‍റെ നിര്‍ദ്ദേശത്തെ ഇവര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.


കൂടുതല്‍ തവണ ജയിച്ചത് അയോഗ്യതയായി കാണേണ്ടതില്ല എന്ന നിര്‍ദ്ദേശത്തിനാണ് യോഗത്തില്‍ മുന്‍ഗണന ലഭിച്ചത്. ഹൈക്കമാന്‍ഡിന്‍റെ നേരിട്ടുള്ള ഇടപെടലോടെ സ്വയം പിന്‍മാറുന്നവര്‍ ഒഴിച്ച് മറ്റുള്ളവര്‍ക്ക് സീറ്റ് ലഭിക്കും എന്ന കാര്യം ഉറപ്പായി.

യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രധാന്യം നല്‍കിക്കൊണ്ടായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. കെ ബാബു, കെസി ജോസഫ്, അടൂര്‍ പ്രകാശ് എന്നിവരുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴും തര്‍ക്കം തുടരുന്നത്. തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ തയാറാക്കുകയും ഇല്ലാത്തവയില്‍ ഇന്നത്തെ ചര്‍ച്ചയിലൂടെ ധാരണയിലെത്തുകയും ചെയ്യും.

Read More >>