കതിരൂര്‍ മനോജ്‌ വധക്കേസ്: പി ജയരാജന് ജാമ്യം

കണ്ണൂര്‍: ആർഎസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പി ജയരാജന് ജാമ്യം. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏപ്രില്‍...

കതിരൂര്‍ മനോജ്‌ വധക്കേസ്: പി ജയരാജന് ജാമ്യം

P-Jayarajanകണ്ണൂര്‍: ആർഎസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പി ജയരാജന് ജാമ്യം. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 8 വരെയായിരുന്നു കേസിൽ 25–ാം പ്രതിയും സിപിഐ(എം) കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായ ജയരാജന്‍റെ  റിമാന്‍ഡ് കാലാവധി.

മനോജ് വധത്തിന്‍റെ മുഖ്യസൂത്രധാരൻ എന്ന് ചൂണ്ടിക്കാണിച്ച് യുഎപിഎ 18 ാം വകുപ്പ് പ്രകാരമാണ് പി ജയരാജനെ സിബിഐ പ്രതിയാക്കിയിരുന്നത്. എന്നാല്‍ എവിടെ വച്ചാണ് ഇത് സംബന്ധിച്ച ഗൂഡാലോചന നടന്നത് എന്ന് കണ്ടെത്തുന്നതില്‍ സിബിഐ പരാജയപ്പെട്ടത് കണക്കിലെടുത്താണ് പി ജയരാജന് ജാമ്യം അനുവദിച്ചിരിക്കുന്നത്.


പ്രധാനമായു 3 വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്‌.

  1. രണ്ട് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല.

  2. സാക്ഷികളെ ഒരു തരത്തിലും സ്വധീനിക്കുവാന്‍ പാടില്ല.

  3. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.


കേസ് രാഷ്ടീയ പ്രേരിതമാണെന്നും തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനാണ് ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പി ജയാരാജന്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായെന്നും അന്വേഷണ സംഘവുമായി സഹകരിച്ചുവെന്നും ജയരാജന്‍ കോടതിയിൽ സമർപ്പിച്ച അപേക്ഷയില്‍ പറഞ്ഞിരുന്നു. ഭാവിയിലും അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ അപേക്ഷിച്ചിരുന്നു.

നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാൻ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജയരാജന് നോട്ടിസ് നൽകിയപ്പോഴും അദ്ദേഹം മുൻകൂർജാമ്യ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും കോടതി അത് തള്ളുകയും ചെയ്തിരുന്നു.