ചുംബിക്കുന്നതും, അവരെ ഗർഭിണികളാക്കുന്നതും എന്റെ ആരാധികമാർക്കിഷ്ടം: തെലുങ്കു നടൻ ബാലകൃഷ്ണ

'ചുംബിക്കുന്നതും, അവരെ ഗർഭിണികളാക്കുന്നതുമാണ് എന്റെ ആരാധികമാർക്കിഷ്ടം'കഴിഞ്ഞ ആഴ്ചയിൽ നടന്ന ഒരു ഓഡിയോ റിലീസ് ചടങ്ങിൽ വച്ച് പറഞ്ഞ വാക്കുകൾ തെലുങ്കു നടൻ...

ചുംബിക്കുന്നതും, അവരെ ഗർഭിണികളാക്കുന്നതും എന്റെ ആരാധികമാർക്കിഷ്ടം: തെലുങ്കു നടൻ ബാലകൃഷ്ണ

balakrishna actor cum mla

"ചുംബിക്കുന്നതും, അവരെ ഗർഭിണികളാക്കുന്നതുമാണ് എന്റെ ആരാധികമാർക്കിഷ്ടം"

കഴിഞ്ഞ ആഴ്ചയിൽ നടന്ന ഒരു ഓഡിയോ റിലീസ് ചടങ്ങിൽ വച്ച് പറഞ്ഞ വാക്കുകൾ തെലുങ്കു നടൻ ബാലകൃഷ്ണയ്ക്ക് വിനയാകുകയാണ്. ടി.ഡി പാർട്ടിയുടെ എം.എൽ.എ കൂടിയാണ് ബാലകൃഷ്ണൻ.

കാര്യങ്ങൾ ഏതായാലും, എം.എൽ.എ യ്ക്ക് പുലിവാലായിരിക്കുകയാണ്. ബാലകൃഷ്ണയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് സരൂർ നഗർ പോലീസ് സ്റ്റേഷനിൽ പരാതിയും ലഭിച്ചിട്ടുണ്ട്. ഒരു ജനപ്രതിനിധി കൂടിയായ നടൻ സ്ത്രീയെ തരം താഴ്ത്തുന്ന പരാമർശങ്ങൾ നടത്തരുതായിരുന്നു എന്ന് പരാതിയിൽ പറയുന്നു.


ബാലകൃഷ്ണയുടെ പ്രസംഗം പുറത്തുവന്നതോടെ നടനെതിരെ പ്രതിഷേധം ശക്തമായി. തുടർന്ന് എം.എൽ.എ സംഭവത്തിൽ വിശദീകരണവുമായി എത്തി.

"ഞാൻ സ്ത്രീകരെ വളരെയധികം ബഹുമാനിക്കുന്നു. എന്റെ പരാമർശം ആരെയും വേദനിപ്പിക്കുവാൻ ആയിരുന്നില്ല. ചലചിത്രങ്ങളുടെ ഒരു സൈക്കോളജി വിവരിക്കുവാൻ ഞാൻ ശ്രമിച്ചതാണ് തെറ്റിധരിപ്പിക്കപ്പെട്ടത്."

"തെലുങ്കാന ദേശത്തിലെയും, രാജ്യമൊട്ടാകെ യുമുള്ള എല്ലാ സ്ത്രീകള്‍ക്കും ഞാൻ വനിതാ ദിനാശംസകൾ നേരുന്നു" ബാലകൃഷ്ണ പറഞ്ഞു.