സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക്‌ ഇനി വിസയില്ല

റിയാദ്‌: സൗദി അറേബ്യയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക്‌ തൊഴില്‍ മന്ത്രാലയം വിസകള്‍ അനുവദിക്കുന്നത്‌ നിര്‍ത്തി. ടാക്സി സര്‍വീസ് നടത്തുന്നതില്‍...

സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക്‌ ഇനി വിസയില്ല

saudhi

റിയാദ്‌: സൗദി അറേബ്യയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക്‌ തൊഴില്‍ മന്ത്രാലയം വിസകള്‍ അനുവദിക്കുന്നത്‌ നിര്‍ത്തി. ടാക്സി സര്‍വീസ് നടത്തുന്നതില്‍ ഭൂരിഭാഗവും പുറം രാജ്യക്കാരാണെന്നത് കണക്കാക്കി ഈ  ഈ മേഖലയില്‍ സൗദിവത്‌ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ലിമോസിന്‍ (ടാക്‌സി സര്‍വീസ്‌) കമ്പനികളിലേക്കുളള വിദേശികള്‍ക്കുളള വിസ തൊഴില്‍ മന്ത്രാലയം നിര്‍ത്തിയത്‌.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴില്‍ ,ഗതാഗത മന്ത്രാലയങ്ങള്‍ കരാറില്‍ ഒപ്പുവെച്ച സാഹചര്യത്തില്‍ ഇനി മുതല്‍  ലിമോസിന്‍ കമ്പനികള്‍ക്ക്‌ തൊഴില്‍ മന്ത്രാലയം ഡ്രൈവര്‍ വിസ അനുവദിക്കുകയില്ല. സ്വദേശി വത്‌ക്കരണം നടപ്പാക്ക ന്നതിന്റെ ഭാഗമായി രാജ്യത്ത്‌ നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധനകളും ആരംഭിച്ചിട്ടുണ്ട്‌.

Read More >>