തമിഴ്നാട്ടില്‍ മുസ്ലിം ലീഗും എസ്ഡിപിഐയും തമ്മില്‍ സഖ്യമില്ല: ഇടി മുഹമ്മദ് ബഷീര്‍
മലപ്പുറം: തമിഴ്നാട്ടില്‍ മുസ്ലിം ലീഗും എസ്ഡിപിഐയും തമ്മില്‍ സഖ്യമെന്ന വാര്‍ത്ത തള്ളി മുസ്ലിംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ രംഗത്ത് എത്തി. തമിഴ്...
മലപ്പുറം: തമിഴ്നാട്ടില്‍ മുസ്ലിം ലീഗും എസ്ഡിപിഐയും തമ്മില്‍ സഖ്യമെന്ന വാര്‍ത്ത തള്ളി മുസ്ലിംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ രംഗത്ത് എത്തി. തമിഴ് നാട്ടില്‍ ഡിഎംകെയാണ് തങ്ങളുടെ സഖ്യകക്ഷിയെന്നും മറ്റൊരു പാര്‍ട്ടിയുമായി തങ്ങള്‍ക്ക് യാതൊരുവിധ സഹകരണവുമില്ലയെന്നും ഇടി വ്യക്തമാക്കി.
ഡിഎംകെയില്‍ നിരവധി ചെറുപാര്‍ട്ടികള്‍ കക്ഷിയാണ്. ഇത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയോട് മുസ്ലിം ലീഗ് 15 സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 15 സീറ്റ് ചോദിച്ചുവെങ്കിലും മുഴുവന്‍ സീറ്റും ലഭിക്കുമെന്ന പ്രതീക്ഷ ലീഗിനില്ല. ഏറ്റവും കുറഞ്ഞത് ൮ സീറ്റ് എങ്കിലും ലഭിക്കുമെന്ന് ലീഗ് നേതാക്കള്‍ പ്രതീക്ഷിക്കുമ്പോള്‍ 12 സീറ്റെങ്കിലും അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ കൂടിയായ പ്രഫ. കെഎം കാദര്മൊയ്തീന്പറഞ്ഞു.