തമിഴ് സിനിമാ-സീരിയല്‍ താരം സായി പ്രശാന്ത്‌ ആത്മഹത്യ ചെയ്തു

പ്രശസ്ത തമിഴ്  സിനിമാ- സീരിയല്‍ താരം സായ് പ്രശാന്ത് ആത്മഹത്യ ചെയ്തു. ചെന്നൈയിലെ ഗംഗനഗറിലുള്ള തന്‍റെ വീട്ടില്‍ സായിയെ മരിച്ച നിലയില്‍ പോലീസ്...

തമിഴ് സിനിമാ-സീരിയല്‍ താരം സായി പ്രശാന്ത്‌ ആത്മഹത്യ ചെയ്തു

sai

പ്രശസ്ത തമിഴ്  സിനിമാ- സീരിയല്‍ താരം സായ് പ്രശാന്ത് ആത്മഹത്യ ചെയ്തു. ചെന്നൈയിലെ ഗംഗനഗറിലുള്ള തന്‍റെ വീട്ടില്‍ സായിയെ മരിച്ച നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചതാണ് മരണകാരണം എന്നാണു പോലീസ് സംശയിക്കുന്നത്.

മോഡലായും  ടെലിവിഷന്‍ അവതാരകനായും പ്രശസ്തി നേടിയിട്ടുള്ള സായി പ്രശാന്ത് 'നേരം' എന്ന  ചിത്രത്തിന്‍റെ തമിഴ് പതിപ്പില്‍  ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ജയ് നായകനായ 'വട കറി' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള സായി മാനസിക സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തതാകാം എന്നാണു പോലീസിന്റെയും   കുടുംബാഗങ്ങളുടെയും നിഗമനം. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയ അദ്ദേഹം  3 മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാമത് വിവാഹം കഴിച്ചത്.