നേമത്ത് ടി.പി ശ്രീനിവാസന്‍, ഓ.രാജഗോപാല്‍, വി.ശിവന്‍കുട്ടി ?

തിരുവനന്തപുരം : നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായ ടി. പി. ശ്രീനിവാസനെ രംഗത്തിറക്കാന്‍ ആലോചിക്കുന്നു. ഏറെ...

നേമത്ത്  ടി.പി ശ്രീനിവാസന്‍, ഓ.രാജഗോപാല്‍, വി.ശിവന്‍കുട്ടി ?

tp-sreenivasan

തിരുവനന്തപുരം : നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായ ടി. പി. ശ്രീനിവാസനെ രംഗത്തിറക്കാന്‍ ആലോചിക്കുന്നു. ഏറെ വിദ്യാസമ്പന്നരുള്ള ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ വ്യക്തിത്വവും പ്രാഗത്ഭ്യവും നിര്‍ണായകമാണ്.

ആഗോള വിദ്യാഭ്യാസസംഗമം കോവളത്ത് നടത്തിയപ്പോള്‍ വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തിലേക്ക് വഴിയൊരുക്കുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ. ക്കാര്‍ അദ്ദേഹത്തെ അടിച്ചുവീഴ്ത്തിയത്  വിവാദം സൃഷ്ടിച്ചു. സി.പി.എം. ആദ്യം ഈ കൈയേറ്റത്തെ വേണ്ടത്ര വിമര്‍ശിക്കാത്തത് അതിലേറെ വിവാദമായി. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ശ്രീനിവാസനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.


o-rajagopal-4-56-7 copy

ബി.ജെ.പി സ്ഥാനാര്‍ഥിയായി ഓ.രാജഗോപാല്‍ തന്നെ മത്സര രംഗത്ത് ഉണ്ടാവുമെന്ന് സൂചനകള്‍ ലഭിച്ചു. കഴിഞ്ഞ അസ്സംബ്ലി ,പാര്‍ലമെന്റ്റ് തിരഞ്ഞെടുപ്പിലും ഒ. രാജഗോപാലായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥി. വട്ടിയൂര്‍കാവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആയിരിക്കും മത്സരിക്കുക. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുവാനുള്ള ശുപാര്‍ശ നിരസിച്ചാണ് ഓ.രാജഗോപാല്‍ നേമം തിരഞ്ഞെടുത്തത്.

sivankutty v

ഇടതുപക്ഷ സ്ഥാനര്തിയായി നിലവിലെ എം.എല്‍.എ. വി.ശിവന്‍കുട്ടിയും മത്സര രംഗത്ത് ഉണ്ടാവുമ്പോള്‍,നേമം അസ്സംബ്ലി മണ്ഡലത്തിന്‍റെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്നു.

മുന്‍പ് നടന്ന നിയമസഭ  തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഇവിടെ മൂന്നാം സ്ഥാനത്തായിപ്പോയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കായിരുന്നു നേമത്ത് ഒന്നാം സ്ഥാനം.

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച്, വിജയപ്രതീക്ഷയോടെ മുന്ന് മുന്നണികളും ചര്‍ച്ചകള്‍ സജീവമാക്കുന്നു.

Read More >>