അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സുധീരൻ തന്നോട് പറയണമെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരൻ അത് തന്നോട് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മൻ...

അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ  സുധീരൻ തന്നോട് പറയണമെന്ന്  ഉമ്മൻചാണ്ടി

oomman chandi

തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരൻ അത് തന്നോട് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കരുണ എസ്റ്റേറ്റ് വിഷയത്തിൽ സുധീരൻ എടുത്ത നിലപാടിൽ പ്രതികരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.

" മന്ത്രി അടൂർ പ്രകാശിന് തെറ്റ് പറ്റിയിട്ടില്ല. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളിലും തനിക്ക് വിശ്വാസമാണ്. നിയമവകുപ്പും റവന്യൂ വകുപ്പും നൽകിയ നിർദേശം അനുസരിച്ചാണ് മന്ത്രി പ്രവർത്തിച്ചത്. മന്ത്രിമാരെല്ലാം ഒത്തൊരുമയോടെയാണ് പ്രവർത്തിച്ചത്" മുഖ്യമന്ത്രി പറഞ്ഞു.

നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിൽ നിന്ന് കരം സ്വീകരിക്കാനുള്ള സർക്കാർ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി വി.എം സുധീരൻ രംഗത്തുവന്നിരുന്നു.  എന്നാൽ ഉത്തരവ് പിൻവലിക്കില്ലെന്നും ഭേദഗതി ചെയ്ത് ഇറക്കുമെന്നുമാണ് ഇന്നലെ മന്ത്രിസഭ എടുത്ത തീരുമാനം. ഇതോടെ ഉമ്മൻചാണ്ടിയും സുധീരനും തമ്മിൽ ഭിന്നത രൂക്ഷമാവുകയാണ്.

Read More >>