മമത ബാനര്‍ജിയുടെ ഭവാനിപ്പൂരില്‍ ശക്തമായ ത്രികോണ മത്സരം

ന്യൂഡല്‍ഹി: മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപ്പൂരില്‍ ശക്തമായ ത്രികോണ മത്സരം. കോണ്‍ഗ്രസിന് വേണ്ടി മുന്‍ കേന്ദ്രമന്ത്രി ദീപ ദാസ്‌ മുന്‍ഷിയും ബിജെപിക്ക്...

മമത ബാനര്‍ജിയുടെ ഭവാനിപ്പൂരില്‍ ശക്തമായ ത്രികോണ മത്സരം

jjghന്യൂഡല്‍ഹി: മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപ്പൂരില്‍ ശക്തമായ ത്രികോണ മത്സരം. കോണ്‍ഗ്രസിന് വേണ്ടി മുന്‍ കേന്ദ്രമന്ത്രി ദീപ ദാസ്‌ മുന്‍ഷിയും ബിജെപിക്ക് വേണ്ടി നേതാജി സുഭാഷ്‌ ചന്ദ്രബോസിന്‍റെ കൊച്ചനന്തരവന്‍ ചന്ദ്രകുമാര്‍ ബോസും ഭവാനിപ്പൂരില്‍ മമത ബാനര്‍ജിയെ എതിര്‍ക്കും. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുള്ള മണ്ഡലം കൂടിയാണ് ഭവാനിപ്പൂര്‍.

രണ്ടാം യുപിഎ മന്ത്രിസഭയില്‍ റെയില്‍വേ വകുപ്പ് മന്ത്രിയായിരുന്നു മമത ബാനര്‍ജി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ ആദ്യം മത്സരിച്ചിരുന്നില്ല പകരം തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ ശേഷമാണ് മത്സരിച്ചത്. 49936 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ത്രിണമൂലിലെ സുബ്രതാ ഭക്ഷി വിജയിച്ചത്. പിന്നീട് ഇവര്‍ മമതയ്ക്കായി സ്ഥാനമൊഴിഞ്ഞു കൊടുത്തു. ഇത് വഴി വച്ച ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞുവെങ്കിലും മമതയുടെ ഭൂരിപക്ഷം 57213 വോട്ടായി ഉയര്‍ന്നു.


മണ്ഡലത്തില്‍ മമതയുടെ വിജയത്തെ സംബന്ധിച്ച് പാര്‍ട്ടിക്ക് ആശങ്കയില്ലെങ്കിലും എതിര്‍ പാര്‍ട്ടികള്‍ രംഗത്തിറക്കിയ ശക്തമായ സ്ഥാനാര്‍ഥികളും നാരദാ ന്യൂസ് പോര്‍ട്ടല്‍ പുറത്തു വിട്ട കൈക്കൂലി വിവാദവും പാര്‍ട്ടിയെയും മമതയെയും പരുങ്ങലില്‍ ആക്കിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും മമതയുടെ ഏറ്റവും അടുത്ത അനുയായികളുമായ നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന വീഡിയോ നാരദാ ന്യൂസ് പോര്‍ട്ടല്‍ പുറത്ത് വിട്ടത്. ഇത് രാജ്യസഭയിലടക്കം വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ വാര്‍ത്ത‍ പരമാവധി ഉപയോഗിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എതിര്‍ പാര്‍ട്ടികള്‍.

ബംഗാളിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായ പ്രിയരഞ്ജന്‍ ദാസ്‌ മുന്‍ഷിയുടെ ഭാര്യയാണ് ദീപ. ഭവാനിപ്പൂര്‍ നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന സൌത്ത് കൊല്‍ക്കത്ത ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട് പ്രിയരഞ്ജന്‍ ദാസ്‌ മുന്‍ഷി. ഭവാനിപ്പൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി ഓം പ്രകാശ്‌ മിശ്രയെയാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് ദീപയെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയായിരുന്നു. 2008-ല്‍ കടുത്ത പക്ഷാഘാതത്തെ തുടര്‍ന്ന് പ്രിയരഞ്ജന്‍റെ ഓര്‍മ്മശക്തി നഷ്ടപ്പെട്ടതോടെ എംഎല്‍എ ആയിരുന്ന ദീപ 2009-ല്‍ അദ്ദേഹത്തിന്‍റെ രായ്ഗജ്ഞ് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നേതാജിയുടെ ജ്യേഷ്ഠന്‍ ശരത് ചന്ദ്രബോസിന്‍റെ മകന്‍ അമിയനാഥ്‌ ബോസിന്‍റെ മകനാണ് ചന്ദ്രകുമാര്‍ ബോസ്. എല്‍ജിന്‍ റോഡിലെ നേതാജിയുടെ വസതി ഉള്‍പ്പെടുന്ന ഭവാനിപ്പൂര്‍ മണ്ഡലത്തിലാണ് ചന്ദ്രകുമാറിലൂടെ ബിജെപി സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുന്നത്. ചന്ദ്രകുമാറിന്‍റെ ഭാര്യ ഉഷമ മേനോന്‍ ഇരിങ്ങാലക്കുട പടിഞ്ഞാറേ മാരാത്ത് വീട്ടില്‍ എംപി മേനോന്‍റെയും കൗമുദി മേനോന്‍റെയും മകളാണ്.