പടികയറി തലച്ചോറിനെ ഉണര്‍ത്താം

പടികള്‍ കയറിയിറങ്ങുന്നത് കാലിന്റെ പേശികളെ ശക്തമാക്കുമെന്ന കാര്യം കാലങ്ങളായി ഏവര്‍ക്കും അറിവുള്ളതാണ്.എന്നാല്‍ എന്നും പടി കയറുന്നത് വഴി തലച്ചോറിന്‍റെ...

പടികയറി തലച്ചോറിനെ ഉണര്‍ത്താം

step-climbing
പടികള്‍ കയറിയിറങ്ങുന്നത് കാലിന്റെ പേശികളെ ശക്തമാക്കുമെന്ന കാര്യം കാലങ്ങളായി ഏവര്‍ക്കും അറിവുള്ളതാണ്.എന്നാല്‍ എന്നും പടി കയറുന്നത് വഴി തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ സുഗമമാക്കാന്‍ സാധിക്കുമെന്നുള്ള വിവരം പലര്‍ക്കും അറിയില്ല.

ദിവസവും പടികള്‍ കയറുന്നതുവഴി തലച്ചോറിനെ ഉദ്ദീപിപ്പിക്കാനും അതുവഴി യുവത്വം നിലനിര്‍ത്താനും കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
കാനഡയിലെ കൊണ്കൊഡിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ വസ്തുത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 17നും 79നും ഇടയില്‍ പ്രായമുള്ള 300 പേരുടെ ദിനംപ്രതിയുള്ള പടികയറ്റവും തലച്ചോറിന്‍റെ പ്രവര്‍ത്തനും നിരീക്ഷിച്ച ശേഷമാണ് അവര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.


ഒന്നാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്ക് കയറാന്‍ പോലും ലിഫ്റ്റിനെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. അതിനൊരു മാറ്റം വരുത്തി പടികളെ ആശ്രയിച്ചാല്‍ വാര്ധക്യാതെ തടയാന്‍ ഒരുപരിധിവരെ സഹായകമാകും. കൂടുതല്‍ പടികയറുന്നവരുടെ തലചോറില്‍ വാര്ധക്യാതെ നിയന്ത്രിക്കുന്ന ഭാഗം കൂടുതല്‍ ഊര്‍ജ്ജസ്വലമാവുകയും അവരില്‍ ചെറുപ്പം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്നു. ദിവസം മൊത്തം ഉന്മേഷം നിലനിര്‍ത്താനും ഈ വ്യായാമം സഹായകമാണ്.

മുതിര്‍ന്ന പൌരന്മാരെ ആരോഗ്യവാനമാരാക്കുന്നതിന്റെ ഭാഗമായി പടികയറ്റവും ഇറക്കവും പ്രച്ചരിപ്പിക്കനമെന്നാണ് കൊണ്കൊര്ടിയ സര്‍വകലാശാല പ്രോഫസ്സര്‍ ഡോ: സ്റെഫ്ഫ്നരുടെ അഭിപ്രായം.