നികേഷ് കുമാറിനെതിരായ കേസിലെ നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി. നികേഷ് കുമാറിനുമെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. കരാര്‍...

നികേഷ് കുമാറിനെതിരായ കേസിലെ നടപടികള്‍ക്ക് സ്റ്റേ

-nikesh-kumar

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി. നികേഷ് കുമാറിനുമെതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. കരാര്‍ ലംഘനം നടത്തിയെന്നാരോപ്പിച്ചു  . ചാനലിലെ മറ്റൊരു ഡയറക്ടറായിരുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിനി ലാലി ജോസഫ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ക്കാണ് ഹൈകോടതി ഒരു മാസത്തേക്ക് സ്റ്റേ അനുവദിച്ചത്.

ലാഭവിഹിതം വാഗ്ദാനം ചെയ്ത് ചാനലിലെ ഓഹരിയിനത്തില്‍ ഒന്നരക്കോടി രൂപ വാങ്ങിയശേഷം കരാര്‍ പാലിക്കാതെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് ചാനലിനും നികേഷിനും ഭാര്യയും ഡയറക്ടറുമായ റാണിക്കുമെതിരെ പരാതി നല്‍കിയത്.

എന്നാല്‍ 2011 മുതല്‍ സാമ്പത്തിക കാര്യങ്ങള്‍ കമ്പനി രജിസ്ട്രാര്‍ മുമ്പാകെയുണ്ടെന്നും നാല് വര്‍ഷത്തിനുശേഷം ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ചൂണ്ടിക്കാട്ടി നികേഷ് കുമാറും മറ്റ് പ്രതികളും കോടതിയെ സമീപിക്കുകയായിരുന്നു.

Read More >>