സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ അച്ചടി സ്വകാര്യ പ്രസിന്

തിരുവനന്തപുരം: സ്വകാര്യ പ്രസിന് സംസ്ഥാന ലോട്ടറി ടിക്കറ്റ് അച്ചടിക്കാനുള്ള അനുമതി. സര്‍ക്കാര്‍ പ്രസുകളുടേയും കെ.ബി.പി.എസിന്റെയും അപേക്ഷ തള്ളിയാണ് സ്വകാ...

സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ അച്ചടി സ്വകാര്യ പ്രസിന്

lottery

തിരുവനന്തപുരം: സ്വകാര്യ പ്രസിന് സംസ്ഥാന ലോട്ടറി ടിക്കറ്റ് അച്ചടിക്കാനുള്ള അനുമതി. സര്‍ക്കാര്‍ പ്രസുകളുടേയും കെ.ബി.പി.എസിന്റെയും അപേക്ഷ തള്ളിയാണ് സ്വകാര്യ പ്രസിന് അച്ചടി നല്‍കിയിരിക്കുന്നത്. സിഡ്‌കോയ്ക്ക് 26%ഓഹരിയുള്ള പ്രസിനാണ് അച്ചടിക്ക് അനുമതി.

നിലവില്‍ സര്‍ക്കാറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രസുകളിലാണ് അതീവ സുരക്ഷ ആവശ്യമുള്ള ലോട്ടറി അച്ചടിക്കുന്നത്. കേന്ദ്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പുതിയ ഉത്തരവ്. ഈ മാസം നാലിനാണ് നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡബ്ല്യൂ ആര്‍ റെഡ്ഡി ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

സ്വകാര്യപ്രസില്‍ എല്ലാ സുരക്ഷാ സംവിധാനവുമുണ്ടെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചെന്നും അത് കൊണ്ട് ലോട്ടറി അച്ചടിക്കാന്‍ അവര്‍ക്ക് കൂടി അനുമതി നല്‍കുകയാണെന്നും കാണിച്ച് നികുതി വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നും ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

Story by
Read More >>