ചലച്ചിത്ര അവാര്‍ഡ്: മികച്ച നടി പാര്‍വതി, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍; ഒഴിവു ദിവസത്തെ കളി മികച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടി, നടന്‍, സംവിധായകന്‍ ഉള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങള്‍ ചാര്‍ളി സ്വന്തമാക്കി. ചാര...

ചലച്ചിത്ര അവാര്‍ഡ്: മികച്ച നടി പാര്‍വതി, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍;  ഒഴിവു ദിവസത്തെ കളി മികച്ച ചിത്രം

parvathy-dulqar

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടി, നടന്‍, സംവിധായകന്‍ ഉള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങള്‍ ചാര്‍ളി സ്വന്തമാക്കി. ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ദുല്‍ഖര്‍ സല്‍മാനാണ് മികച്ച നടന്‍. ചിത്രം ചാര്‍ളി.

മികച്ച ചിത്രമായി ഒഴിവു ദിവസത്തെ കളി തിരഞ്ഞെടുക്കപ്പെട്ടു. സനല്‍ കുമാര്‍ ശശിധരനാണ് ഒഴിവു ദിവസത്തെ കളിയുടെ സംവിധായകന്‍. മനോജ് കാന സംവിധാനം ചെയ്ത അമീബയാണ് മികച്ച രണ്ടാമത്തെ ചിത്രം. എന്ന് നിന്റെ മൊയ്തീന്‍ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.


ചാര്‍ളിയിലൂടെ മാര്‍ട്ടിന്‍ പ്രക്കാട് മികച്ച സംവിധായകനായി. പിന്നണി ഗായകന്‍ പി ജയചന്ദ്രന്‍(എന്ന് നിന്റെ മൊയ്തീന്‍), മികച്ച ഗായിക മധുശ്രീ നാരായണന്‍.  മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം റഫീഖ് അഹമ്മദിനാണ്(എന്ന് നിന്റെ മൊയ്തീന്‍).

സു സു സുധി വാത്മീകത്തിലെ പ്രകടനത്തിന് ജയസൂര്യക്ക് പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച ഛായാഗ്രഹകനുള്ള പുരസകാരം ജോമോന്‍ ടി ജോണ്‍ നേടി(എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി).

മികച്ച സ്വഭാവ നടന്‍ പ്രേം പ്രകാശ്(നിര്‍ണായകം), മികച്ച സ്വഭാവ നടി അഞ്ജലി പിവി (ബെന്‍). തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ചാര്‍ളിയിലൂടെ ആര്‍. ഉണ്ണിയും, മാര്‍ട്ടിന്‍ പ്രക്കാട്ടും അര്‍ഹരായി.

സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം രമേശ് നാരായണനാണ്(ശാരദാംബരം ചിത്രം: എന്ന് നിന്റെ മൊയ്തീന്‍), പത്തേമാരി, നീന എന്നിവയിലെ പശ്ചാത്തല സംഗീതത്തിന് ബിജിബാല്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി.

മികച്ച ബാലതാരങ്ങള്‍: ഗൗരവ് ജി മേനോന്‍(ബെന്‍). ജാനകി മേനോന്‍(മാല്‍ഗുഡി ഡെയ്‌സ്). ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: ശരത് (ഇടവപ്പാതി). കുട്ടികളുടെ ചിത്രം: മലയേറ്റം (തോമസ് ദേവസ്യ).

73 സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്.

Read More >>