എസ്.എസ്.എല്‍.സി- പ്ലസ്‌ 2 പരീക്ഷകള്‍ ഇന്നാരംഭിക്കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. എസ്.എസ്.എല്‍.സി.ക്ക് 4,76,373 കുട്ടികള്‍ പരീക്ഷ എഴുതും. ഹയര്‍...

എസ്.എസ്.എല്‍.സി- പ്ലസ്‌ 2 പരീക്ഷകള്‍ ഇന്നാരംഭിക്കും

sslc

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. എസ്.എസ്.എല്‍.സി.ക്ക് 4,76,373 കുട്ടികള്‍ പരീക്ഷ എഴുതും. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിന് 4,72,307 പേരും രണ്ടാം വര്‍ഷത്തിന് 4,60,743 പേരും പരീക്ഷയെഴുതും. എസ്.എല്‍.സി.ക്ക് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്നത് മലപ്പുറം ജില്ലയാണ്. 83,315 കുട്ടികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 12,451 പേര്‍ പരീക്ഷയെഴുതുന്ന പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കുട്ടികള്‍.


എസ്.എസ്.എല്‍.സി.ക്ക് 23 വരെയാണ് സാധാരണ പരീക്ഷ. 28ന് പഴയ സ്‌കീമിലുള്ള ഐ.ടി. പരീക്ഷയുണ്ട്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 29നാണ് തീരുക.

എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാനദണ്ഡം നോക്കാതെ പഠനവൈകല്യ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്.ജയ പരീക്ഷ തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. പഠനവൈകല്യ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ചില പ്രത്യേക പരിഗണനകള്‍ കുട്ടികള്‍ക്ക് ലഭിക്കും. പരീക്ഷ എഴുതിക്കൊടുക്കാന്‍ ഒരാളുടെ സഹായം, കൂടുതല്‍ സമയം എന്നിവ ലഭിക്കും. 17,000 പേരാണ് ഇതിനായി ഇത്തവണ അപേക്ഷിച്ചിട്ടുള്ളത്.
മൂല്യനിര്‍ണയവും ടാബുലേഷനും കുറ്റമറ്റതാക്കാന്‍ ഐ സോഫ്‌റ്റ്വെയറാണ് ഉപയോഗിക്കുന്നത്.

ഏപ്രില്‍ ഒന്ന് മുതല്‍ 16 വരെ മൂല്യനിര്‍ണയം നടക്കും. ഏപ്രില്‍ അവസാനം ഫലം പ്രഖ്യാപിക്കും.

Read More >>