'ബാഹുബലി' രണ്ടാം ഭാഗത്തില്‍ ശ്രിയ ശരണും

പ്രഭാസ്, റാണ ദാഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, നാസര്‍, രമ്യ കൃഷ്ണന്‍, സത്യരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്ന 'ബാഹുബലി' രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് പത്മ പുരസ്കാര ജേതാവായ എസ്എസ് രാജമൌലി തന്നെയാണ്.

Shriya-Saran

ചിത്രീകരണം പുരോഗമിക്കുന്ന 'ബാഹുബലി' രണ്ടാം ഭാഗത്തില്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായ ശ്രിയ ശരണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാണ ദഗ്ഗുബതിയുടെ ഭാര്യയുടെ വേഷത്തിലാകും ശ്രിയ എത്തുക എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വാര്‍ത്ത.

പ്രഭാസ്, റാണ ദാഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, നാസര്‍, രമ്യ കൃഷ്ണന്‍, സത്യരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്ന 'ബാഹുബലി' രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് പത്മ പുരസ്കാര ജേതാവായ എസ്എസ് രാജമൌലി തന്നെയാണ്.

ചിത്രത്തിന്‍റെ ആദ്യഭാഗമായ 'ബാഹുബലി- ആരംഭം' ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ 'ബാഹുബലി- അവസാനം' 2017-ല്‍ തീയറ്ററുകളില്‍ എത്തും. 'ബാഹുബലി'യുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.