ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപിയുടെ ശ്രമം. ഇക്കാര്യം ആവശ്യപ്പെട്ട് ശ്രീശാന്തിനെ...

ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം

s-sreesanth

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപിയുടെ ശ്രമം. ഇക്കാര്യം ആവശ്യപ്പെട്ട് ശ്രീശാന്തിനെ പാര്‍ട്ടി നേതൃത്വം സമീപിച്ചതായാണ് അറിയുന്നത്.

തൃപ്പൂണിത്തുറ, എറണാകുളം എന്നീ മണ്ഡലങ്ങളിലേക്കാണ് ശ്രീശാന്തിനെ പരിഗണിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ ശ്രീശാന്ത് അന്തിമ തീരുമാനം എടുത്തിട്ടില്ല. തീരുമാനമെടുക്കാന്‍ ശ്രീശാന്ത് സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

നാളെ കേരളത്തിലെത്തുന്ന ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി ശ്രീശാന്ത് കൂടിക്കാഴ്ച്ച നടത്തും.