ശ്രീശാന്ത്‌ തിരുവനന്തപുരത്ത് മത്സരിക്കും

തിരുവനന്തപുറം : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്‌ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും...

ശ്രീശാന്ത്‌ തിരുവനന്തപുരത്ത് മത്സരിക്കും

s-sreesanth

തിരുവനന്തപുറം : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്‌ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് തിരുവനന്തപുരം മണ്ഡലത്തിലേക്ക് ശ്രീശാന്തിന്റെ പേര് പരിഗണിച്ചിരിക്കുന്നത്.

ശ്രീശാന്തിന് ഇന്ന് ബിജെപി അംഗത്വം നല്‍കി. സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയില്ലയെന്നും ബിസിസിഐ വിലക്ക് നീക്കുന്നതിനെ പറ്റി ബിജെപി ഒരുറപ്പും നല്‍കിയിട്ടില്ലയെന്നും ശ്രീശാന്ത്‌ പ്രതികരിച്ചു.