ശ്രീശാന്തിന് വേണ്ടി ബിജെപി ദേശീയ നേതൃത്വം; ഒന്നും മിണ്ടാതെ സംസ്ഥാന നേതൃത്വം

കൊച്ചി: വരാന്‍ പോകുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ സിനിമ താരങ്ങളെ ചാക്കിട്ട് പിടിച്ചു മത്സര രംഗത്ത് ഇറക്കാന്‍ വിവിധ കക്ഷികള്‍ നെട്ടോട്ടം ഓടുമ്പോള്‍...

ശ്രീശാന്തിന് വേണ്ടി ബിജെപി ദേശീയ നേതൃത്വം; ഒന്നും മിണ്ടാതെ സംസ്ഥാന നേതൃത്വം

s-sreesanth

കൊച്ചി: വരാന്‍ പോകുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ സിനിമ താരങ്ങളെ ചാക്കിട്ട് പിടിച്ചു മത്സര രംഗത്ത് ഇറക്കാന്‍ വിവിധ കക്ഷികള്‍ നെട്ടോട്ടം ഓടുമ്പോള്‍ ബിജെപി അല്‍പ്പം മാറ്റി പിടിച്ചു രംഗത്ത് ഇറക്കാന്‍ ശ്രമിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെയാണ് എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഏറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ മണ്ഡലം നല്‍കുകയാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്ന് ശ്രീശാന്ത്‌ ബിജെപി നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.


ബിജെപി ദേശിയ നേതൃത്വത്തിന്റെ ശക്തമായ ഇടപ്പെടലിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിന്റെ പേര് പരിഗണിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ബന്ധിതരായത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്‌. ശ്രീശാന്ത്‌ ഇപ്പോള്‍ ചോദിക്കുന്ന തൃപ്പൂണിത്തുറയില്‍ സംസ്ഥാന കമ്മറ്റി ആദ്യം പരിഗണിച്ചിരുന്ന പേര് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. തുറവുര്‍ വിശ്വംഭരന്റേതായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ പെട്ടന്ന് ഉള്ള ഇടപ്പെടല്‍ മൂലം വെട്ടിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

ഏറെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിശ്വംഭരന്‍ മത്സരിക്കാന്‍ തന്നെ തയ്യാറായത്. അദ്ദേഹത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞപ്പോഴാണ് ശ്രീശാന്തിന്റെ രംഗപ്രവേശം. ഏറെ സമ്മര്‍ദ്ദത്തിന് ശേഷം മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച വിശ്വംഭരനോട് പിന്‍മാറാന്‍ എങ്ങനെ ആവശ്യപ്പെടുമെന്ന ധര്‍മ്മസങ്കടത്തിലാണ് സംസ്ഥാന നേതൃത്വം. ഐ.പി.എല്‍ വാതുവയ്പ്പു കേസില്‍ പ്രതിയാകുകയും ബി.സി.സി.ഐയുടെ വിലക്ക് നേരിടുകയും ചെയ്യുന്ന ശ്രീശാന്തിനെ മത്സരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുമുണ്ട്. ഈ വിഷയങ്ങള്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തു ഉടന്‍ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതാക്കള്‍.