സോനാക്ഷി സിൻഹയ്ക്കു ഗിന്നസ് ലോക റെക്കോർഡ്

നഖങ്ങളിൾ ചായം പൂശുന്നതിലും വിജയത്തിന്‍റെ ഒരു സ്വപ്നമുണ്ടെങ്കില്‍, ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാൻ സാധിക്കും എന്ന് ചില വനിതകള്‍ കാട്ടി...

സോനാക്ഷി സിൻഹയ്ക്കു ഗിന്നസ് ലോക റെക്കോർഡ്sonakshi world record

നഖങ്ങളിൾ ചായം പൂശുന്നതിലും വിജയത്തിന്‍റെ ഒരു സ്വപ്നമുണ്ടെങ്കില്‍, ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാൻ സാധിക്കും എന്ന് ചില വനിതകള്‍ കാട്ടി തരുന്നു.അങ്ങനെയാണ് ബോളിവുഡ് താര സുന്ദരി സോനാക്ഷി സിൻഹ വനിതാ ദിനത്തിൽ, ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്.

ഒരേ സമയം ഏറ്റവും അധികം വനിതകൾ ഒരുമിച്ച് നെയിൽ പോളീഷ് ചെയ്തതാണ് ലോക റിക്കോർഡ് സ്ഥാപിക്കുവാൻ ഇടയായ സോനക്ഷിയുടെ അന്താരാഷ്ട്ര വനിതദിന സ്പെഷ്യല്‍ പരിപാടി.

സോനാക്ഷിയും അമ്മയും ഒപ്പം സ്ത്രീകളുടെ ഒരു കൂട്ടായ്മയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വനിതാ ദിനത്തിൽ വ്യത്യസ്തമായ ഒരു വിജയമായിരുന്നു ലക്ഷ്യം. അനുവദിച്ച സമയത്ത്, എല്ലാവരും അവരവരുടെ നഖങ്ങളിൽ ചായം പൂശി. നിറങ്ങളുടെ എണ്ണം പേറിയ കൈകൾ അവർ ആകാശത്തേക്കുയർത്തി.


"പല സ്ത്രീകളും ഇന്ന് അവരുടെ ചിന്തകളെ സധൈര്യം പ്രകടിപ്പിക്കുവാൻ തയ്യാറാകുന്നു. വനിതാ ശാക്തീകരണത്തിലെ ആദ്യ ചുവടും ഇതാണ്. വനിതകൾ പരസ്പരം അവരുടെ വിജയത്തിന് കാരണമാകുമെങ്കിൽ അവരെ തടയുവാൻ ആർക്കും കഴിയില്ല. നിസ്സാരമായത് പോലും വിജയമാക്കുവാൻ സ്ത്രീകൾക്ക് കഴിയും. വനിതാ ദിനത്തിൽ ഞങ്ങൾ നൽകുന്ന സന്ദേശമിതാണ്."  പരിപാടിയെ കുറിച്ച് സോനാക്ഷിയുടെ വാക്കുകൾ ഇതായിരുന്നു.

പഴയ കാല ഹിന്ദി ചലച്ചിത്ര നടനും പാർലമെന്റംഗവുമായ ശത്രുഘനൻ സിൻഹയുടെ മകളാണ് ഈ താരസുന്ദരി. ഗിന്നസ് റെക്കോർഡ് കൈയ്യിൽ ലഭിച്ചുടനെ തന്നെ സന്തോഷത്താൽ നൃത്തം ചെയ്യുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുകയും ചെയ്തു സോനാക്ഷി.

sonakshi happy
ഇൻഗ്ലൂ എന്ന ബ്യൂട്ടി ബ്രാൻഡായിരുന്നു പരിപാടിയുടെ സംഘാടകർ.

വ്യക്തിപരമായി,തന്റെ ഈ നേട്ടത്തെ പറ്റി 28 വയസ്സുകാരി സോനാക്ഷി പറയുന്നതിതാണ്: "ചെറുപ്പം മുതലുള്ള ആഗ്രഹമാണ് വ്യത്യസ്തയായിരിക്കണം എന്നത്. ഗിന്നസ് ലോക റെക്കോർഡിൽ എന്റെ പേരും വരുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. ഇത് അഭിമാനമാണ്. വിസ്മയജനകമായ വനിതകൾക്കൊപ്പം ഈ വിജയം നേടുവാൻ കഴിഞ്ഞതിൽ അതിയായ ആഹ്ളാദമുണ്ട്."

സ്ത്രീകള്‍ ഇപ്പോഴും വ്യത്യസ്തമായതു ചിന്തിക്കുന്നു,അത് പ്രവര്‍ത്തിക്കുന്നു എന്ന സന്ദേശം വനിതാദിനത്തില്‍ നല്‍കുവാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് സോനാക്ഷിയും കൂട്ടരും.