ഏഷ്യാനെറ്റ്‌ ന്യൂസ്‌ സംഘത്തെ ആക്രമിച്ച സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്‌: കഴിഞ്ഞ ദിവസം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത പരിപാടി ചിത്രീകരിക്കാന്‍...

ഏഷ്യാനെറ്റ്‌ ന്യൂസ്‌ സംഘത്തെ ആക്രമിച്ച സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

asianetകോഴിക്കോട്‌: കഴിഞ്ഞ ദിവസം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത പരിപാടി ചിത്രീകരിക്കാന്‍ എത്തിയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ അനുമോദ്‌, ക്യാമറാമാന്‍ അരവിന്ദ്‌ എന്നിവരെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ്‌ സിപിഎം പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. പുതിയങ്ങാടി സ്വദേശികളായ രാജന്‍, കുട്ടന്‍, ഗോവിന്ദപുരം സ്വദേശികളായ ബവിന്‍, വിജയചന്ദ്രന്‍, കോങ്ങാട്‌ ബീച്ച്‌ സ്വദേശി മുഹമ്മദ്‌ അമീന്‍, സതീഷ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ശേഷിക്കുന്ന നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌
പരിപാടിക്ക് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ അതിക്രമം ഉണ്ടായത്. പ്രസംഗത്തിനുശേഷം പിണറായി വിജയന്‍ മടങ്ങുന്നതിന്റെയും സദസിന്റെയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അനുമോദിനെയും ക്യാമറാമാന്‍ അരവിന്ദിനെയും മര്‍ദ്ദിച്ചത്. അതേസമയം, ഒരു ആവേശത്തിന്റെ പുറത്താണ്‌ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന്‌ പിടിയിലായവര്‍ പോലീസിന്‌ മൊഴി നല്‍കി.