ചില്ലുകള്‍ക്കപ്പുറം..കൈ നീട്ടുന്ന മനുഷ്യരുണ്ട്‌ !

ഒരോ അരി മണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേര് എഴുതിയിട്ടുണ്ട് എന്നൊരു ചൊല്ലുണ്ട്.ചിലർക്ക് ആഹാരം ധാരാളമായി ലഭ്യമെങ്കില്‍  മറ്റു ചിലർക്ക് അതൊരു...

ചില്ലുകള്‍ക്കപ്പുറം..കൈ നീട്ടുന്ന  മനുഷ്യരുണ്ട്‌ !

wfp 1
ഒരോ അരി മണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേര് എഴുതിയിട്ടുണ്ട് എന്നൊരു ചൊല്ലുണ്ട്.
ചിലർക്ക് ആഹാരം ധാരാളമായി ലഭ്യമെങ്കില്‍  മറ്റു ചിലർക്ക് അതൊരു പോരാട്ടമാണ്.

ജീവിത സൗകര്യങ്ങളുടെ തണലിൽ ഇഷ്ടഭക്ഷണം ആവശ്യത്തിലധികവും ഭക്ഷിച്ച് , ശേഷിക്കുന്നത് പാഴാക്കുന്നരെ ചിലത് ഓർമ്മിപ്പിക്കുവാനാണീ ചിത്രങ്ങൾ വേൾഡ് ഫുഡ് ഓര്‍ഗനൈസേഷന്‍ (യു.എന്‍ ) പ്രസിദ്ധീകരിച്ചത്.

ഒറ്റ നോട്ടത്തില്‍ മനോഹരമായ ചിത്രമുള്ള ചില്ല് പാത്രവും  അവയില്‍ അവശേഷിപ്പിച്ച കുറച്ചു ഭക്ഷണ പദാര്‍ത്ഥങ്ങളും... എന്നാല്‍ സൂക്ഷിച്ചു നോക്കുമ്പോള്‍ ആ ചിത്രങ്ങള്‍ മനുഷ്യ രൂപം പ്രാപിക്കുന്നത് കാണാം.  പാഴാക്കുന്ന ഭക്ഷണത്തില്‍ എഴുതിയിരുന്നത് നിങ്ങളുടെ പേരായിരുന്നില്ല ...എന്ന സന്ദേശവും!


wfp2

മനോഹരമായ പാത്രങ്ങളിൽ അവശേഷിച്ച ഒരു തരി ഭക്ഷണത്തിനു പോലും തിക്കും തിരക്കും കൂട്ടുന്ന കുറെ മനുഷ്യർ.

അവർക്കിടയിൽ പ്രായമോ ,സ്ത്രീ-പുരുഷ വ്യത്യാസമോ ജാതിയോ ഒന്നുമില്ല. നഗ്നത മറയ്ക്കുവാനുള്ള വസ്ത്രവും, പട്ടിണി മാറുവാനുള്ള തത്രപ്പാടും മാത്രം!

കണ്ണാടി ചില്ലുകള്‍ക്കപ്പുറവും കുറെ മനുഷ്യരുണ്ട്‌...

ചിത്രങ്ങൾ സംസാരിക്കുന്നതെങ്കിലും പട്ടിണി അറിയാത്തവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ...