ഷാരൂഖ്‌ ഖാനൊപ്പം ചുവടു വയ്ക്കാന്‍ സണ്ണി ലിയോണി

ഷാരൂഖ് ഖാനൊപ്പം ചുവട് വയ്ക്കാന്‍ സണ്ണി ലിയോണി എത്തുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ഷാരൂഖ് ചിത്രം 'റായീസി'ലെ ഒരു ഗാനരംഗത്തിന്  വേണ്ടിയാണ് ഇരുവരും...

ഷാരൂഖ്‌ ഖാനൊപ്പം ചുവടു വയ്ക്കാന്‍ സണ്ണി ലിയോണി

sannu

ഷാരൂഖ് ഖാനൊപ്പം ചുവട് വയ്ക്കാന്‍ സണ്ണി ലിയോണി എത്തുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ഷാരൂഖ് ചിത്രം 'റായീസി'ലെ ഒരു ഗാനരംഗത്തിന്  വേണ്ടിയാണ് ഇരുവരും കൈകോര്‍ക്കുന്നത്. പഴയകാല ഹിറ്റ് ഗാനം 'ലൈല ഓ ലൈല'യുടെ റീമിക്സിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. ഷാരൂഖ് തന്നെയാണ് ഗാനരംഗത്തില്‍ അഭിനയിക്കാന്‍ സണ്ണിയുടെ പേര് നിര്‍ദ്ദേശിച്ചത്.

1980 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് 'റായീസ്' പറയുന്നത് അതുകൊണ്ടാണ് 'ലൈല ഓ ലൈല' പുനരവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഗാനം ഗ്ലാമറിനായി തിരുകി ചേര്‍ത്തതല്ല എന്നും ചിത്രത്തിലെ സന്ദര്‍ഭത്തിന് അനുയോജ്യമാന്നെന്നും 'റായീസി'ന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. വിവരമറിഞ്ഞ സണ്ണി ആവേശത്തോടെ സമ്മതം മൂളുകയായിരുന്നു.


ഈയിടെ ഒരു ചാനല്‍ അഭിമുഖത്തില്‍ സണ്ണിയെ വിമര്‍ശിച്ച അവതാരകനെതിരെ ഷാരൂഖ് ഖാനും ആമിര്‍ ഖാനും ഉള്‍പ്പടെ നിരവധി താരങ്ങള്‍ മുന്നോട്ടുവന്നിരുന്നു. സണ്ണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് പലരും  തുറന്നു പറയുകയും ചെയ്തു.

രാഹുല്‍ ധോലക്കിയ സംവിധാനം ചെയ്യുന്ന 'റായീസ്' ഫര്‍ഹാന്‍ അഖ്തറും റിതേഷ് സിധ്വാനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പാകിസ്ഥാനി നടി മഹിര ഖാനാണ് ചിത്രത്തില്‍ ഷാരൂഖിന്‍റെ നായികയായി എത്തുന്നത്‌. ഈ വര്‍ഷം ഈദിന് 'റായീസ്' തീയറ്ററുകളില്‍ എത്തും.