കഹാനിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

സുജയ്ഘോഷിന്റെ സംവിധാനത്തില്‍ വിദ്യ ബാലന്‍ നായികയായി 2012ല്‍ പുറത്തിറങ്ങിയ ചിത്രം 'കഹാനി'യുടെ രണ്ടാം ഭാഗം വരുന്നു.ചിത്രത്തിന്‍റെ ഷൂട്ടിംഗ് ബംഗാളില്‍...

കഹാനിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

vidya

സുജയ്ഘോഷിന്റെ സംവിധാനത്തില്‍ വിദ്യ ബാലന്‍ നായികയായി 2012ല്‍ പുറത്തിറങ്ങിയ ചിത്രം 'കഹാനി'യുടെ രണ്ടാം ഭാഗം വരുന്നു.

ചിത്രത്തിന്‍റെ ഷൂട്ടിംഗ് ബംഗാളില്‍  ആരംഭിച്ചുകഴിഞ്ഞു. കാണാതായ ഭര്‍ത്താവിനെ തേടി കൊല്‍ക്കത്തയില്‍ എത്തിച്ചേരുന്ന ഒരു യുവതിയുടെ കഥ പറഞ്ഞ കഹാനി പ്രേക്ഷകരുടേയും നിരൂപകരുടെയും പ്രശംസ ഒരേപോലെ പിടിച്ചുപറ്റിയ ചിത്രമാണ്. ചിത്രം ആ വര്‍ഷം ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു .

രണ്ടാം ഭാഗത്തിന്റെയും സംവിധാനം നിര്‍വ്വഹിക്കുന്നത് സുജയ് ഘോഷ് തന്നെയാണ്.  ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ മിഴിവുറ്റതായിരിക്കും രണ്ടാം ഭാഗം എന്നാണ് സുജയ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞത്. പരമ്പ്രത ചാറ്റര്‍ജി, ഇന്ദ്രനിയല്‍ സെന്‍ ഗുപ്ത, ശാശ്വത ചാറ്റര്‍ജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

അടുത്ത വര്ഷം ആരംഭത്തോടെ  ചിത്രം പ്രദര്‍ശനത്തിനെത്തും.