വര്‍ക്കല ശിവപ്രസാദ് കൊലപാതകം: ഡിഎച്ച്ആര്‍എം നേതാക്കളടക്കം ഏഴ് പേര്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് കൊലപാതക കേസില്‍ ഡിഎച്ച്ആര്‍എം നേതാക്കള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജീവപര്യന്തം. ജീവപര്യന്തം തടവിന് പുറമേ, 2,85000 രൂ...

വര്‍ക്കല ശിവപ്രസാദ് കൊലപാതകം: ഡിഎച്ച്ആര്‍എം നേതാക്കളടക്കം ഏഴ് പേര്‍ക്ക് ജീവപര്യന്തം

court

തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് കൊലപാതക കേസില്‍ ഡിഎച്ച്ആര്‍എം നേതാക്കള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജീവപര്യന്തം. ജീവപര്യന്തം തടവിന് പുറമേ, 2,85000 രൂപ പിഴയും ശിവപ്രസാദിന്റെ കുടുംബത്തിന് ആറ് ലക്ഷം രൂപയും നല്‍കണം.

കേസില്‍ ആറ് പ്രതികളെ വെറുതെ വിട്ടിരുന്നു. കൊലപാതകം, ഗൂഢാലോചന, സമൂഹത്തില്‍ കലാപമുണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തി.

ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരായ ചെറുന്നിയൂര്‍ സ്വദേശി കെ ദാസ്(45), പെരുമ്പുഴ സ്വദേശി ജെ ജയചന്ദ്രന്‍(33), വടശ്ശേരിക്കോണം സ്വദേശി എസ് മധു(44), കൊല്ലം മുട്ടക്കാവ് സ്വദേശി എന്‍ സുധി(29), വര്‍ക്കല ചെറുകുന്നം സ്വദേശി എസ് സുധി (29), ഇലകമണ്‍ സ്വദേശി എസ് സുനില്‍(34), എറണാകുളം സ്വദേശി വി ശെല്‍വരാജ് (34) എന്നിവരാണ് പ്രതികള്‍.


ദാസാണ് ഒന്നാം പ്രതി. ഡിഎച്ച്ആര്‍എം തെക്കന്‍ മേഖലാ ഓര്‍ഗനൈസറാണ് ദാസ്. കേസില്‍ പ്രതികളായ പെരുമ്പുഴ സ്വദേശി മുകേഷ്, അയിരൂര്‍ സ്വദേശി സജീവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

2009 സെപ്തംബര്‍ 23 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദിനെ പുലര്‍ച്ചെ അഞ്ചിന് വര്‍ക്കല അയിരൂര്‍ ഗവ. യുപി സ്‌കൂളിന് സമീപം വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സമീപത്ത് ചായക്കട നടത്തുന്ന അശോകന് പരിക്കേല്‍ക്കുകയും ചെയ്തു.

Story by
Read More >>