ക്രിസ്ത്യാനിത്വവും സെക്സും തമ്മിലുള്ള ബന്ധമെങ്ങനെയാണ്?

ഞായറാഴ്ചകളുടെ പ്രഭാതങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. മറ്റ് ആറ് ദിവസങ്ങളിലെ പുലരികളിലും അനുഭവപ്പെടാത്ത ഒരു ശാന്തത. ഞാറാഴ്ചകൾ ദൈവത്തിനായി നേദിച്ച ഒരു ദി...

ക്രിസ്ത്യാനിത്വവും സെക്സും തമ്മിലുള്ള ബന്ധമെങ്ങനെയാണ്?christian_sexual_ethics_slide_588x316

ഞായറാഴ്ചകളുടെ പ്രഭാതങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. മറ്റ് ആറ് ദിവസങ്ങളിലെ പുലരികളിലും അനുഭവപ്പെടാത്ത ഒരു ശാന്തത. ഞാറാഴ്ചകൾ ദൈവത്തിനായി നേദിച്ച ഒരു ദിനം എന്ന ക്രിസ്തീയ സങ്കൽപ്പം ബാല്യത്തിൽ തന്നെ മനസ്സിൽ ഉറപ്പിച്ചത് കൊണ്ടായിരിക്കണം അങ്ങനെ തോന്നുന്നതും.

ക്രിസ്ത്യൻ മതം , സണ്ടേസ്ക്കൾ പ0നത്തിലൂടെ  ജീവിതത്തിൽ പകർന്നു തരുന്ന ഉപദേശങ്ങളും വിവേകങ്ങളും, വിശാലമാണ് എന്ന കാഴ്ചപ്പാടാണ് പൊതുവേയുള്ളത്.

ഇവിടെ ബൈബിൾ പഠിപ്പിക്കുന്നു , മാമോദീസ വിവരിക്കുന്നു, ആണും പെണ്ണും തമ്മിലുള്ള വേർതിരിവ് മനസ്സിലാക്കുന്നു,അധ്വാനത്തിന്റെ ആവശ്യകതയെ മഹത്വവൽകരിക്കുന്നു, കുടുംബ ജീവിതത്തിന്റെ ചട്ടക്കൂടുകൾ കാണിച്ചുതരുന്നു, വാർദ്ധക്യത്തെ ബഹുമാനിക്കുവാൻ ഉപദേശിക്കുന്നു.. പിന്നെന്ത്?


ക്രിസ്ത്യാനിത്വവും സെക്സും തമ്മിലുള്ള ബന്ധമെങ്ങനെയാണ്?
huffington post  ലേഖിക കാരളിന്റെ ചിന്തകളുമായി ചേർന്ന് , ഈ ചോദ്യത്തിന് ഉത്തരങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുകയാണ് ഒരു വേള ഇപ്പോൾ.cross
ക്രിസ്ത്യൻ സഭാ വിശ്വാസ പ0നങ്ങൾ പ്രകാരം , ലൈംഗീകത എന്താണെന്ന് അറിയുവാൻ, എതിർലിംഗത്തിലുള്ള പങ്കാളിയുമായി വിവാഹത്തിലേർപ്പെടുന്നത് വരെ കാത്തിരിക്കുക.. തുടർന്ന് അത് ജീവിതകാലം മുഴുവൻ അനുഭവിക്കാവുന്നതാണ്.

സെക്സിനെ കുറിച്ചുള്ള വിവിധങ്ങളായ വ്യാഖ്യാനങ്ങളാണ് സണ്ടേസ്ക്കൾ ക്ലാസ്സുകളിൽ വിവരിച്ചിരുന്നത്. ജീവ ശാസ്ത്രപരമായി അത് എന്താണെന്ന് വിവരിക്കാതെ, അവിടെയും ഇവിടെയും എന്തെല്ലാമോ പരാമർശിച്ചു അതു കടന്നു പോകുന്നു


മാറ്റമില്ലാത്തതും, ആധികാരികവുമായ വചനപ്രകാരം, ആദ്യ മനുഷ്യനെ, ദൈവം തന്റെ കൈകളുടെ അത്ഭുതങ്ങളാൽ സൃഷ്ടിച്ചു. മണ്ണിൽ വാർത്ത പ്രതിമയ്ക്ക് ദൈവത്തിന്റെ ശ്വാസം പ്രാണൻ നൽകി. മനുഷ്യന്റെ തുണയ്ക്കായി അവന്റെ വാരിയെല്ലിൽ നിന്നും സ്ത്രീയേയും ദൈവം ഉണ്ടാക്കി.
പുരുഷനും സ്ത്രീയും മറ്റെല്ലാം ഉപേക്ഷിച്ചു പരസ്പരം പറ്റി ചേരുമെന്ന് ദൈവം അനുഗ്രഹിക്കുകയും, തുടർന്ന് ആദിമ മനുഷ്യനായ ആദം തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു അവർക്ക് മക്കൾ ജനിക്കുകയും ചെയ്യുന്നതായി ബൈബിൾ വിവരിക്കുന്നു .

p03603tp

പുരുഷനു സ്ത്രീയും തമ്മിലുള്ള ലൈംഗീകബന്ധത്തെ കുറിച്ച് ഇക്കാലത്തും, ക്രിസ്ത്യൻ നീതിശാസ്ത്രപരമായ വിവരണം ഏറെക്കുറെ ഇങ്ങനെയാണ്. വിവാഹ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് , സെക്സ് എന്താണെന്നും എന്തിണാണെന്നും യഥാർത്ഥത്തിൽ മനസ്സിലാക്കിയവർ വിരളമായ തലമുറകളാണ് അധികവും,പ്രത്യേകിച്ച് സ്ത്രീകളിൽ.

വിവാഹങ്ങൾ സഭകളുടെ മേൽനോട്ടത്തിലായിരുന്നില്ല എന്നും കാരൽ വിലയിരുത്തുന്നു. അതിൽ തന്നെ ലൈംഗീകത മനസ്സിലാക്കുവാനോ, ആസ്വദിക്കുവാനോ ഒരിക്കലും പഠിപ്പിച്ചിരുന്നുമില്ല.
ഒരു ക്രിസ്ത്യാനി ആയിരിക്കുമ്പോൾ തന്നെ ലൈംഗികനാകുവാനും ഇന്ന് സ്വാതന്ത്ര്യം ഏറെ ലഭിക്കുന്നുണ്ട്.

സഭാ വിശ്വാസികളിൽ ബ്രഹ്മചര്യം പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു.

പഴയ കാലത്ത് ക്രിസ്ത്യൻ മതസമൂഹം ബ്രഹ്മചര്യത്തെയായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നതെന്നും ചില സമയങ്ങളിൽ തോന്നിപോകും. ലോകത്തിന്റെ അവസാനമോ, ലോകരക്ഷിതാവിന്റെ രണ്ടാം വരവോ വേഗത്തിൽ സംഭവിക്കും എന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത് .
കർത്താവിനൊപ്പം സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുവാൻ കാത്തിരിക്കുന്നവർക്ക് കുടുംബ ബന്ധങ്ങൾ ബാധ്യതകളാവരുത്. ലോകം അവസാനിക്കുമ്പോൾ ജീവിത പങ്കാളിയെയും, മക്കളെയുമൊക്കെ സംരക്ഷിക്കേണ്ടതായ തലവേദനയെന്തിന്?
ഈ ചിന്താഗതിയുടെ തുടർച്ച ഇന്നുമുണ്ട്. വൈദികൻമാരുടെയും, കന്യാസ്ത്രീകളുടെയും ലൈംഗീക മോഹങ്ങൾ അടിച്ചമർത്തി അവരെ സഭ നയിക്കുന്നത് ഇനിയും അദൃശമായ ഒരു മനോഹര ജീവിതത്തിന്റെ വാഗ്ദാനത്തിലേക്കാണ്. വിശുദ്ധ പൗലോസ് ബ്രഹ്മചര്യത്തെ ദൈവത്തിലേക്കുള്ള ഉന്നതമായ മാർഗ്ഗമായി കരുതി പോന്നു.

വിവാഹം ദേവാലയത്തിൽ നടത്തപ്പെടുന്ന കൂദാശയായിരുന്നില്ല.

xtian-wedding

സാമ്പത്തിക ഭദ്രത ഉറപ്പാക്കി, രണ്ടു കുടുംബങ്ങൾ തമ്മിൽ ഉറപ്പിക്കുന്ന ഒരു കരാറായിരുന്നു വിവാഹം. ദേവാലയങ്ങളിൽ നടത്തപ്പെടേണ്ടതായ കൂദാശയായി അന്നു വിവാഹം അംഗീകരിക്കപ്പെട്ടിരുന്നില്ല. വിശ്വാസികളുടെ പിതാവായ അബ്രഹാം തന്റെ മകന് ഭാര്യയെ കണ്ടെത്തുന്നത്, കഠിനാധ്വാനിയും സുന്ദരിയും, കരുണയും, സമ്പത്തുമുള്ളവളാണ് പെൺകുട്ടി എന്ന് ജോലിക്കാരൻ സാക്ഷ്യപ്പെടുത്തുമ്പോഴാണ്.

കാനായിലെ കല്യാണ വിരുന്ന് ഒരു വീട്ടിൽ ആഘോഷിക്കപ്പെടുമ്പോഴാണ്, യേശു തന്റെ അത്ഭുതങ്ങളെ പ്രവർത്തിച്ചു തുടങ്ങുന്നതും. സഭയും, വിവാഹവും ഏകദേശം 1215 വരെ അകന്നു തന്നെ നിന്നു. വിവാഹം നടത്തുവാൻ വൈദികരോ, ദേവാലയങ്ങളും ആവശ്യമായിരുന്നില്ല.

സെക്സിനെ കുറിച്ച് ദൈവ പുത്രനും അധികമൊന്നും ഉപദേശിക്കുന്നില്ല 


വിവാഹ മോചനങ്ങൾക്കും, ഭോഗേച്ഛയ്ക്കുമെതിരെ ശക്തമായ താക്കീത് നൽകുന്നതിൽ വ്യാപൃതനായ കര്‍ത്താവ് പക്ഷെ ലൈംഗികതയെ സംബന്ധിച്ചു അധികമൊന്നും പറയുന്നതായി കാണുന്നില്ല. ദരിദ്രരെ സഹായിച്ചും, രോഗികളെ സൗഖ്യമാക്കിയും, പരസ്യ ശുശ്രൂഷ നടത്തിയ കർത്താവ്, ഭിന്ന ലിംഗക്കാരെ കുറിച്ച് ആകുലതപ്പെടുന്നതും, നിർദ്ദേശങ്ങൾ നൽകുന്നതുമില്ല.( ഭിന്നലിംഗം ഒരു ശാരീരിക അവസ്ഥയായി ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.)
ലൈംഗീകതയെ സംബന്ധിച്ച ചെറിയ വിവരണങ്ങൾ ശിഷ്യൻമാർ നൽകുന്നത് പോലും , ക്രിസ്തുവിന്റെ മരണശേഷമാണ് എന്നതും ശ്രദ്ധേയം എന്നും കാരള്‍ വിലയിരുത്തുന്നു.

സെക്സ് പ്രത്യുൽപാദന പ്രക്രിയ മുന്‍ നിര്‍ത്തി ആയിരിക്കണം.

ശാരീരിക ആവശ്യവും ലൈംഗീകാസ്വാദനത്തിലുപരി സെക്സ് പ്രത്യുൽപാദന പ്രകിയ മാത്രമാണ് എന്ന ധാരണ സഭകൾ നൽകി പോരുന്നു. സഭകളുടെ നിലനിൽപ്പിന് എണ്ണത്തിൽ പ്രബലരായ തലമുറ ഇനിയും ഉണ്ടാകണം.xtian sketh

അതിനാൽ, സാമ്പത്തികമായും സാമൂഹികമായും പൊരുത്തമുള്ള പങ്കാളിയെ കണ്ടെത്തുമ്പോൾ സഭയുടെ അനുമതിയോടെ വിവാഹിതരായി കുട്ടികളെ ജനിപ്പിക്കുക. തുടർന്ന് കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്വം നിവവേറ്റി ശിഷ്ടായുസ്സ് ജീവിക്കുക. സെക്സിന്റെ സംഗ്രഹം ഇങ്ങനെ ചുരുക്കാം.

ലൈംഗിക താൽപര്യങ്ങൾ പ്രകടിപ്പിക്കുന്നതും പാപമായി കരുതപ്പെടുന്നു. വരും തലമുറകളുടെ ഉൽപാദനം കഴിഞ്ഞാൽ ലൈംഗീകത കിടപ്പറകളിൽ പോലും നിയന്ത്രിക്കപ്പെടണം. വാർദ്ധക്യത്തിൽ ഗർഭിണികളാകുന്ന സ്ത്രീകളെ, പരിഹാസത്തോടെ കാണുന്ന മനോഭാവം ഇപ്പോഴും നിലനിൽക്കുന്നു. 'ഇതൊക്കെ നിയന്ത്രിക്കാറായില്ലെ?' എന്ന പുച്ഛഭാവം'.

സെക്സിനും നിയമങ്ങളുണ്ട്

കാര്യങ്ങൾ ഇങ്ങനെയെല്ലാമാണെങ്കിലും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ടതായ ചില നിബന്ധങ്ങളുണ്ട്.
കന്യാകത്വം പാലിക്കാത്ത പെൺകുട്ടി തെറ്റുകാരിയാണ് എന്ന തത്വമാണ് ക്രിസ്ത്യൻ വിശ്വാസത്തിലുള്ളത്. ഏക പങ്കാളിയുമായി മാത്രമേ സെക്സിൽ ഏർപ്പെടുവാൻ അനുവാദമുള്ളൂ, പ്രത്യേകിച്ച് സ്ത്രീകൾക്ക്. നിയന്ത്രിത സാഹചര്യങ്ങളിൽ രഹസ്യ സ്വഭാവത്തോടു കൂടി വേണം കാമകേളിയിൽ ഇണചേരാൻ. പ്രണയപൂർവ്വമായ ചേഷ്ടകൾ പങ്കാളികൾക്കടയിൽ പോലും നിയന്ത്രിക്കപ്പെടണം.
ആവർത്തന ദിനങ്ങളിൽ, ഗർഭിണിയായിരിക്കുമ്പോൾ, മുലയൂട്ടുമ്പോൾ ഒക്കെയും സ്ത്രീകൾക്ക് ലൈംഗീകതയിൽ നിയമത്തിലല്ലാത്ത വിലക്കുകൾ ഉണ്ടായിരുന്നു. താൻ അശുദ്ധയാണെന്ന ചിന്തയിൽ അടിച്ചേൽപ്പിച്ച വിലക്കുകൾ!eve
സെക്സിന് സ്ത്രീ മുൻകൈയെടുക്കുന്നതും അവളെ കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ കറ വീഴ്ത്തുന്നു. പങ്കാളി ഉത്തേജികമാകുന്നത് സന്തോഷമെങ്കിലും, അത് കഴിഞ്ഞുള്ള നിമിഷങ്ങളിൽ മനസ്സിൽ എവിടെയോ ഒരു ചോദ്യം അവശേഷിക്കുന്നു... ഇവളെന്താണിങ്ങനെ ??

പരമ്പരാഗത പാപ സങ്കൽപ്പങ്ങൾ

xtian sketch

സ്വവർഗ്ഗ രതിയും, ഭിന്ന ലൈംഗികതയും ഉച്ചരിക്കുന്നത് പോലും പാപമായിരുന്നു പരമ്പരാഗത സഭയിൽ ഒരുനാൾ ചർച്ചയിൽ വരുമെന്ന് പോലും ചിന്തിക്കുവാനാകാത്ത കാര്യങ്ങള്‍  പക്ഷെ ഇന്ന് വിശാലമായ മനോഭാവത്തിൽ എത്തിയിരിക്കുന്നു. സഭാ അദ്ധ്യക്ഷൻമാർ ഇവയെ പറ്റി സംസാരിക്കുവാൻ തയ്യാറാകുന്നു.
ലൈംഗീക അഭിനിവേശം അനുഭവപ്പെടേണ്ടത് സ്വന്തം മതസ്ഥതരോടും അതിൽ തന്നെ സ്വന്തം സഭാവിശ്വാസികൾക്കിടയിലുമായിരിക്കണം എന്ന നിയന്ത്രണം ഇന്നും നിലനിൽക്കുന്നു. മാറ്റങ്ങൾ പൂർണ്ണമായിട്ടില്ല എന്ന് ചുരുക്കം.

വിവാഹപൂർവ്വ കൗൺസലിംഗിലും സെക്സ് വസ്തുതാപരമായി കൈകാര്യം ചെയ്യപ്പെടുന്നില്ല.

ജീവിത മൂല്യങ്ങളിൽ ലൈംഗീകത ചിട്ടപ്പെടുത്തണമെന്നതിൽ തർക്കമില്ല. മേൽ വിവരിച്ചതിൽ പലതും ഒരു മതത്തിന്റെ മാത്രം നിയന്ത്രണവുമല്ല. എന്നാൽ, പ്രായോഗികതയ്ക്ക് ചില ചിന്തകൾ അത്യന്താപേക്ഷികവുമാണ്.
കാലത്തിന് അനുസരിച്ച് ജീവിത ശൈലിയിലും, വസ്ത്രധാരണത്തിലും ഭക്ഷണ രീതിയിലും വന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം ലൈംഗീകത സംബന്ധിച്ച ചിന്തകളിലും, പുരികം ചുളുങ്ങാതെ സമീപിക്കേണ്ടതുണ്ട്.

Read More >>