ആത്മീയതയുടെ മറവില്‍ ലൈംഗികപീഡനം; പാസ്റ്റര്‍ അറസ്റ്റില്‍

സംഭവം നടന്നത് നൈജീരിയയില്‍താന്‍ ദൈവ ദൂതന്‍ എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു കൊണ്ടുള്ള ചൂഷണംപാസ്റ്റര്‍ക്ക്‌ 5 ഭാര്യയും 13 കുട്ടികളുംമതത്തിന്‍റെ പേരില്‍...

ആത്മീയതയുടെ മറവില്‍ ലൈംഗികപീഡനം; പാസ്റ്റര്‍ അറസ്റ്റില്‍


  • predator

  • സംഭവം നടന്നത് നൈജീരിയയില്‍

  • താന്‍ ദൈവ ദൂതന്‍ എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു കൊണ്ടുള്ള ചൂഷണം

  • പാസ്റ്റര്‍ക്ക്‌ 5 ഭാര്യയും 13 കുട്ടികളും

  • മതത്തിന്‍റെ പേരില്‍ മനുഷ്യകടത്തും

  • കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തു


ദൈവം പറഞ്ഞത് അനുസരിച്ചാണ് എന്നു വ്യാഖ്യാനിച്ചു കൊണ്ട് വിശ്വാസികളെ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്ന 53 വയസ്സുകാരന്‍ ആയ തിമോത്തി നഗുവ് ആണ് അറസ്റ്റില്‍ ആയത്.  നൈജീരിയയില്‍ നടന്ന ഈ സംഭവം മതവിശ്വാസത്തിന്‍റെ മറവില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ സൂചിപ്പിക്കുന്നു.  ദൈവം പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപെടുത്തിയാണ് പാസ്റ്റര്‍ തന്‍റെ ഇരകളെ ചൂഷണം ചെയ്തു വന്നത്.

താന്‍ ദൈവത്തിന്‍റെ ദൂതന്‍ ആണെന്നും മറ്റും ദേശവാസികളെ വിശ്വസിപ്പിച്ച ഇയാളുടെ ഈ നരാധമ ചെയ്തികളില്‍ നിന്നും രെക്ഷപെടാന്‍ വേണ്ടി പാസ്ടരുടെ ഭാര്യ തന്നെയാണ് പോലീസിനെ ഈ കാര്യം അറിയിച്ചത്. കൂടുതല്‍ അന്വേഷണത്തില്‍ നിന്നും ഒരുപാട് പേരെ ഇയാള്‍ പീഡിപ്പിച്ചതായി പോലീസിനു അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

കുട്ടികളെയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നു.  അഞ്ചു വിവാഹത്തില്‍ ആയി 13 കുട്ടികള്‍ ഉള്ള ഇയാള് യാതൊരു ദയയും ഇല്ലാതെയാണ് പെരുമാറിയിരുന്നത് എന്ന് പോലീസ് പറയുന്നു.

ഒരു സ്ഥാപനം നടത്തുന്നതിന് ആവശ്യമായ നിയമനടപടികള്‍ ഒന്നും പാലിക്കാതെ ഒരു വൈന്‍ തോട്ടം മുഴുവന്‍ തന്‍റെ സാമ്രാജ്യം ആയി മാറ്റികൊണ്ട് ജനങ്ങളുടെ അന്ധമായ വിശ്വാസം ആര്‍ജിച്ചു കൊണ്ട് നടത്തിയ ഈ അക്രമം ലോകത്താകമാനം ഉള്ള വിശ്വാസത്തിന്‍റെ പേരില്‍ ഉള്ള ചൂഷണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.

മതപരമായ സ്ഥാപനം ആകുമ്പോള്‍, ആള്‍ ദൈവങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താതെ എന്തും സമ്മതിച്ചു കൊടുക്കുന്ന അവസ്ഥ എല്ലവിടെയും ഒരുപോലെ ആകുന്നു. അവിടെ അകപെട്ടുപോയവരുടെ ദുരിതങ്ങള്‍ പുറം ലോകം അറിയാതെ കൈകാര്യം ചെയ്യാന്‍ ആവും പോലെ പണം മതത്തിന്‍റെ പേരില്‍ തന്നെ ഇത്തരം ചൂഷകര്‍ പിരിക്കുന്നും ഉണ്ട്

For more read :

Pastor story

How to spot a spiritual sex predator

Read More >>