സ്‌കൂളുകളില്‍ 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ 220 അധ്യയന ദിവസങ്ങള്‍ കൃത്യമായി നടക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോ...

സ്‌കൂളുകളില്‍ 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

IndiaTv847746_keralahighcourt

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ 220 അധ്യയന ദിവസങ്ങള്‍ കൃത്യമായി നടക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അധ്യയന വര്‍ഷം പുറത്തിറക്കിയ കലണ്ടറില്‍ മതിയായ അധ്യയന ദിവസങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശി പി.ടി. സുരേഷ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്റെതാണ് ഉത്തരവ്.

കേരള വിദ്യാഭ്യാസ ചട്ടപ്രകാരം ഒരു വര്‍ഷം പരീക്ഷാ ദിനങ്ങള്‍ക്കു പുറമേ 220 അധ്യയന ദിവസങ്ങള്‍ വേണമെന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഒന്നുമുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ 200 അധ്യയന ദിനങ്ങളും ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ 220 അധ്യയന ദിനങ്ങളും വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


നിശ്ചിത പ്രവൃത്തി ദിനങ്ങള്‍ വേണമെന്ന നിബന്ധന പാലിക്കാത്തതിനു കാരണം ഹര്‍ത്താലുകളും മറ്റ് അടിയന്തര അവധികളും നിമിത്തമാണെന്ന് ഡി.പി.ഐ വിശദീകരിച്ചിരുന്നു. അധ്യാപകരെ മറ്റു ജോലികള്‍ക്ക് നിയോഗിക്കുന്നതും പ്രവൃത്തി ദിനങ്ങളില്‍ കലോത്സവം ഉള്‍പ്പെടയുള്ളവ നടത്തുന്നതും അധ്യയന ദിനങ്ങളുടെ എണ്ണം കുറയ്ക്കുന്നുണ്ടെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.

Read More >>