ആമിര്‍ ഖാന്‍ ചിത്രം 'സര്‍ഫരോഷ്' രണ്ടാം ഭാഗം വരുന്നു

മലയാളിയായ ജോണ്‍ മാത്യു മാത്തന്‍റെ സംവിധാനത്തില്‍ മുംബൈയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയാന്‍ മുന്നിട്ടിറങ്ങുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ കഥ പറഞ്ഞ...

ആമിര്‍ ഖാന്‍ ചിത്രം

sarf

മലയാളിയായ ജോണ്‍ മാത്യു മാത്തന്‍റെ സംവിധാനത്തില്‍ മുംബൈയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയാന്‍ മുന്നിട്ടിറങ്ങുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ കഥ പറഞ്ഞ ആമിര്‍ ഖാന്‍ ചിത്രം 'സര്‍ഫരോഷ്' രണ്ടാം ഭാഗം വരുന്നു. ജോണ്‍ മാത്യു മാത്തന്‍ തന്നെയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

1999-ല്‍ പുറത്തിറങ്ങിയ 'സര്‍ഫരോഷ്' ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ചിത്രത്തിലെ കരുത്തനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ അജയ് സിംഗ് ആമിര്‍ ഖാന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. നസറുദ്ദീന്‍ ഷാ വില്ലനായ ചിത്രത്തില്‍  സൊണാലി ബെന്ദ്രേ ആയിരുന്നു നായിക.

നായകനായ ആമിര്‍ ഖാന്‍റെ ആവശ്യപ്രകാരം തന്നെയാണ് 'സര്‍ഫരോഷി'ന്‍റെ രണ്ടാം ഭാഗം ഒരുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും  ചിത്രത്തിന്‍റെ തിരക്കഥ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ജോണ്‍ മാത്തന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത വര്‍ഷം ആരംഭത്തോടെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജോണ്‍ മാത്തന്‍ കൂട്ടിച്ചേര്‍ത്തു.