സന്തോഷ്‌ ട്രോഫി: സര്‍വീസസ്‌ - മഹാരാഷ്‌ട്ര ഫൈനല്‍

നാഗ്‌പ്പൂര്‍: 70-ാമത്‌ സന്തോഷ്‌ ട്രോഫി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും മഹാരാഷ്‌ട്രയും ഏറ്റുമുട്ടും. നാളെയാണ്‌ ഫൈനല്‍. ഇതു പത്താം തവണയാണ്‌...

സന്തോഷ്‌ ട്രോഫി: സര്‍വീസസ്‌ - മഹാരാഷ്‌ട്ര ഫൈനല്‍

Santosh-Trophy-2016-

നാഗ്‌പ്പൂര്‍: 70-ാമത്‌ സന്തോഷ്‌ ട്രോഫി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും മഹാരാഷ്‌ട്രയും ഏറ്റുമുട്ടും. നാളെയാണ്‌ ഫൈനല്‍. ഇതു പത്താം തവണയാണ്‌ സര്‍വീസസ്‌ ഫൈനല്‍ കളിക്കുന്നത്‌

ഇന്നലെ നടന്ന സെമിഫൈനലുകളില്‍ സര്‍വീസസ്‌ ഗോവയെ തോല്‍പിച്ചപ്പോള്‍(1-0) തമിഴ്‌നാടിനെതിരേയായിരുന്നു മഹാരാഷ്‌ട്രയുടെ ജയം. സ്‌കോര്‍ 1-0.

നാലു തവണ ചാമ്പ്യന്മാരായ സര്‍വീസസിനെതിരേ മികച്ച കളി കാഴ്‌ചവയ്‌ക്കാനാകാതെയാണ്‌ ഗോവ തോറ്റു മടങ്ങിയത്‌. ഇരു ടീമുകളും അവസരങ്ങള്‍ തുലയ്‌ക്കുന്നതില്‍ മത്സരിച്ച വിരസമായ മത്സരത്തില്‍ അധിക സമയത്ത്‌ വഴങ്ങിയ ഗോളാണ്‌ ഗോവയുടെ വിധിയെഴുതിയത്‌. രണ്ടാം സെമിഫൈനലില്‍ തമിഴ്‌നാടിനെ  ഒരു ഗോളിനു തോല്‍പിച്ചാണ്‌ മഹാരാഷ്‌ട്ര ഫൈനലില്‍ കടന്നത്‌. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ തമിഴ്‌നാട്‌ പ്രതിരോധ താരം പ്രേം കുമാര്‍ വഴങ്ങിയ സെല്‍ഫ്‌ ഗോളാണ്‌ മത്സരത്തിന്റെ ഫലം നിശ്‌ചയിച്ചത്.

Read More >>