സാംസങ്ങ് ഗാലക്‌സി എസ്7 ഇന്ത്യയില്‍ പുറത്തിറങ്ങി

സാംസങ്ങിന്റെ  ഗാലക്‌സി എസ്7 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍. മാര്‍ച്ച് 18 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകും.  ഗാലക്‌സി എസ് 7ന് 48,900 ആണ് ഇന്ത്യന്‍ വിപ...

സാംസങ്ങ് ഗാലക്‌സി എസ്7 ഇന്ത്യയില്‍ പുറത്തിറങ്ങി

s7

സാംസങ്ങിന്റെ  ഗാലക്‌സി എസ്7 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍. മാര്‍ച്ച് 18 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകും.  ഗാലക്‌സി എസ് 7ന് 48,900 ആണ് ഇന്ത്യന്‍ വിപണിയിലെ വില. എസ്7 എഡ്ജിന് 56,900 ആണ് വില.



ഗാലക്‌സി എസ്7 ഫോണുകളില്‍ വാട്ടര്‍, ഡസ്റ്റ് പ്രൂഫ് സംവിധാനം തിരിച്ചെത്തിയിട്ടുണ്ട്. എസ്7 എഡ്ജില്‍ സ്‌ക്രീന്‍ വലിപ്പം അഞ്ചര ഇഞ്ച് ആണ്‍. ഓള്‍വേസ് ഓണ്‍ സാങ്കേതികവിദ്യയോട് കൂടിയ സ്‌ക്രീനുകളാണ് രണ്ട് ഫോണുകളിലും ഉപയോഗിച്ചിട്ടുള്ളത്. സ്റ്റാന്‍ഡ്‌ബൈ മോഡിലാണെങ്കിലും സ്‌ക്രീനിലെ ഡേറ്റും സമയവും പ്രധാന നോട്ടിഫിക്കേഷനുകളുമൊക്കെ കാണാന്‍ സാധിക്കുമെന്നതാണ് ഓള്‍വേസ് ഓണ്‍ സംവിധാനം കൊണ്ടുള്ള നേട്ടം.


വ്യത്യസ്തമായ പ്രൊസസര്‍ ശേഷിയും ഇന്റേണല്‍ സ്‌റ്റോറേജുമുള്ള രണ്ട് വേരിയന്റുകള്‍ എസ്7നുണ്ടാകും. ഒന്നില്‍ എക്‌സിനോസ് 8890 ബിറ്റ് ഒക്ടാകോര്‍ പ്രൊസസറും മറ്റതില്‍ സ്‌നാപ്ഡ്രാഗണ്‍ 820 ക്വാഡ്‌കോര്‍ പ്രൊസസറുമാണുണ്ടായിരിക്കുക.ഒന്നരമീറ്റര്‍ ആഴമുള്ള വെള്ളത്തില്‍ അരമണിക്കൂര്‍ നേരം മുക്കിപ്പിടിച്ചിരുന്നാല്‍ പോലും എസ്7 ഫോണുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് സാംസങ് അവകാശപ്പെടുന്നു.

ഡ്യുവല്‍ പിക്‌സല്‍ മികവോടുകൂടിയ 12 മെഗാപിക്‌സലിന്റെ പിന്‍ കാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഗാലക്‌സി എസ്7ലുണ്ടാകുക.

32 ജിബി, 64 ജിബി എന്നിങ്ങനെ വ്യത്യസ്തമായ ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് വേരിയന്റുകളും ഗാലക്‌സി എസ്7 ന് ലഭ്യമാണ്. 200 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളെ ഗാലക്‌സി എസ്7 പിന്തുണയ്ക്കുകയും ചെയ്യും. രണ്ട് മോഡലുകളിലും നാല് ജിബി റാമാണുള്ളത്.

Read More >>