കാര്‍ത്തിയുടെ നായികയായി സായി പല്ലവി

ഓ കെ കണ്മണിയുടെ വന്‍ വിജയത്തിന് ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയും സായി പല്ലവിയും നായികാ നായകന്മാരാകുന്നു. 'പ്രേമം'...

കാര്‍ത്തിയുടെ നായികയായി സായി പല്ലവി

sai

ഓ കെ കണ്മണിയുടെ വന്‍ വിജയത്തിന് ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയും സായി പല്ലവിയും നായികാ നായകന്മാരാകുന്നു. 'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രമാകും ഇത്.

ഒരു ഇന്ത്യന്‍ ഡോക്ടറും എന്‍.ആര്‍.ഐ പൈലറ്റും തമ്മിലുള്ള   പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ഡോക്ടരായി സായി പല്ലവിയും പൈലറ്റായി കാര്‍ത്തിയും വേഷമിടുന്നു. ചിത്രത്തിന്‍റെ പേര് ഇനിയും നിശ്ചയിച്ചിട്ടില്ല.

മണി രത്നം തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്‌. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരെന്നതിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. രവി വര്‍മ്മന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത് ഓസ്കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനാണ്. ഈ വര്ഷം ജൂണില്‍ ചിത്രത്തിന്‍റെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിക്കും.