റഷ്യന്‍ വിമാനാപകടം: മരിച്ചത് മലയാളി ദമ്പതിമാര്‍

പെരുമ്പാവൂർ: റഷ്യയിലെ റോസ്ടോവ്- ഓണ്‍- ഡോണില്‍ വിമാനാപകടത്തില്‍ മരിച്ചത്  മലയാളി ദമ്പതിമാര്‍. പെരുമ്പാവൂരിലെ മോഹനന്‍- ഷീജ ദമ്പതിമാരുടെ മകന്‍ ശ്യാം...

റഷ്യന്‍ വിമാനാപകടം: മരിച്ചത് മലയാളി ദമ്പതിമാര്‍

russian plane crashപെരുമ്പാവൂർ: റഷ്യയിലെ റോസ്ടോവ്- ഓണ്‍- ഡോണില്‍ വിമാനാപകടത്തില്‍ മരിച്ചത്  മലയാളി ദമ്പതിമാര്‍. പെരുമ്പാവൂരിലെ മോഹനന്‍- ഷീജ ദമ്പതിമാരുടെ മകന്‍ ശ്യാം മോഹനും പയ്യാല്‍ കതിര്‍വേലില്‍ പരേതനായ അയ്യപ്പന്‍റെയും ഗീതയുടെയും മകള്‍ അഞ്ജുവുമാണ് അപകടത്തില്‍ മരിച്ചത്. രണ്ടു മാസത്തെ അവധിക്കുശേഷം ജോലി സ്ഥലത്തേക്ക് തിരിച്ചു പോവുകയായിരുന്നു ഇരുവരും.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2014 നവംബര്‍ രണ്ടിനാണ് ശ്യാമും അഞ്ജുവും വിവാഹിതരായത്. 4 വർഷമായി റഷ്യയിലെ റോസ്തോവ് ഓൺഡോണിലുള്ള 'സുൽത്താൻ ആയുർവേദ സ്പാ'യിലെ പഞ്ചകർമ്മ തെറപ്പിസ്റ്റായിരുന്നു അഞ്ജു. ഇൻഫോപാർക്കിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ശ്യാം പിന്നീട് ആയുർവേദ കോഴ്സ് പൂർത്തിയാക്കി വിവാഹ ശേഷം അഞ്ജുവിനൊപ്പം റഷ്യയിലേക്കു പോയി. രണ്ടാം തവണയാണ് ശ്യാമും അഞ്ജുവും നാട്ടിലെത്തുന്നത്.


55 യാത്രക്കാരും 7 വിമാനജോലിക്കാരും ഉള്‍പ്പെടെ 62 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 44 റഷ്യക്കാരും, 8 ഉക്രൈന്‍കാരും, 2 ഇന്ത്യക്കാരും, 1 ഉസ്ബെക്കിസ്ഥാന്‍ സ്വദേശിയുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ട ഫ്ലൈ ദുബായുടെ വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരണപ്പെട്ടതായി അത്യാഹിത വിഭാഗം കോര്‍ഡിനേറ്റര്‍ വിക്ടര്‍ യാനുറ്റ്സെന്‍കോ അറിയിച്ചു.

അപകടത്തെ സംബന്ധിച്ചും യാത്രക്കാരെ സംബന്ധിച്ചും കിട്ടാവുന്ന വിവരങ്ങളെല്ലാം കഴിയുന്നതും വേഗം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം ഇറക്കുന്ന സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും ചെറിയ തോതില്‍ മഴയും ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. മണിക്കൂറില്‍ 30- 50 മൈല്‍ വേഗതയിലാണ് അവിടെ കാറ്റ് വീശിയിരുന്നത്.

Read More >>