വിവരാവകാശ നിയമ ഭേദഗതി റദ്ദാക്കിയെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കല്‍: അഡ്വ. ഡി.ബി ബിനു

[caption id='attachment_11723' align='alignleft' width='373'] Government Order[/caption]തിരുവനന്തപുരം : മുഖ്യമന്ത്രി ഇന്ന് പിന്‍വലിച്ചത് 18ന്...

വിവരാവകാശ നിയമ ഭേദഗതി റദ്ദാക്കിയെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കല്‍: അഡ്വ. ഡി.ബി ബിനു[caption id="attachment_11723" align="alignleft" width="373"]00643096-d8f6-4026-89b1-5e22b5ba6223 Government Order[/caption]

തിരുവനന്തപുരം : മുഖ്യമന്ത്രി ഇന്ന് പിന്‍വലിച്ചത് 18ന് ഇറങ്ങിയ ഓഫീസ് ഓര്‍ഡര്‍ മാത്രമാണെന്ന് വിവരാവകാശ പ്രവർത്തകൻ ആയ അഡ്വ: ഡി ബി ബിനു.

അതെ സമയം വിജിലന്‍സിനെ വിവരാവകാശ നിയമത്തിനു പുറത്തു നിര്‍ത്തുന്ന ഫെബ്രുവരി 19നു  ഇറങ്ങിയ ജി ഓ ഇപ്പോഴും നിലനില്‍ക്കുകയാണ് എന്നും അദ്ദേഹം പറയുകയുണ്ടായി . വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതായി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ ത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നു.


ഇലക്ഷൻ സമയത്ത് മന്ത്രിമാർ ഉള്‍പ്പെട്ട അഴിമതി കേസുകളിളുടെ അന്വേഷണ പുരോഗതി പുറത്തു വരാതിരിക്കാനാണ് ഇത് ചെയ്തത് എന്നാണു ആരോപണം.

"വിവരാവകാശ നിയമത്തില്‍ പറയുന്നത് സര്‍ക്കാര്‍ ഉത്തരവുകളെ കുറിച്ച് മാത്രമാണ്, ഓഫീസ് ഓര്‍ഡറുകളെ കുറിച്ച് ഒന്നും തന്നെ അവിടെ പറയുന്നില്ല. വിജിലന്സിലെ ടി1, ടി2 ടി 3 എന്നീ  ടോപ്‌ സീക്രറ്റ് സെക്ഷനുകളാണ് ഉള്ളത്. ഇത് ടി 1 ആണ് മന്ത്രിമാരും മുഖ്യ മന്ത്രിയും ഉള്‍പ്പെട്ട ക്യുക്ക് വെരിഫികേഷൻ റിപ്പോർട്ടുകൾ ഉള്‍പ്പടെയുള്ളവ തയാറാക്കുന്നത് എന്നാണു ലഭിക്കുന്ന വിവരം. ഇത് ഈ ഓഫീസ് ഓര്‍ഡര്‍ വരുന്നതിനു മുന്നേ തന്നെ നിലവിലുള്ള സംവിധാനം ആണ് അത് കൊണ്ട് തന്നെ ഇത് പിന്‍വലിക്കുന്നത് കൊണ്ട് നിലവിലുള്ള  സര്‍ക്കാര്‍ ഉത്തരവിനെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല. അത് കൊണ്ട് തന്നെ ഓഫീസ് ഓര്‍ഡര്‍ അല്ല മറിച്ച് മറിച്ചു ഫെബ്രുവരി 19 ന് ഇറങ്ങിയ ഉത്തരവാണ്  റദ്ദാക്കേണ്ടത്. " വിവരവാകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനു പറയുന്നു.

[caption id="attachment_11726" align="alignright" width="380"]office-order office-order[/caption]

"വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ആന്റി കറപ്ഷന്‍ ബ്യൂറോയെ ഒഴിവാക്കി കൊണ്ട് 19-02-16ൽ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നുവെന്നും, ഇപ്പോള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത് ടി1, ടി2 എന്നീ  വിഭാഗങ്ങളിലെ ജോലികള്‍ പുനര്‍ ക്രമികരിക്കാന്‍ വേണ്ടി പുറപ്പെടുവിച്ച ഓഫീസ് ഓര്‍ഡര്‍ മാത്രമാണ്" അദ്ദേഹം കൂട്ടി ചേര്‍ത്തു.