ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു

കൊല്ലം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചു നടന്ന വാക്കേറ്റവുമായി ബന്ധപ്പെട്ട് ആര്‍എസ...

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു

kottarakkara police stationകൊല്ലം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചു നടന്ന വാക്കേറ്റവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാവിനെ പോലീസ് കസ്റ്റടിയില്‍ എടുത്തതാണ് ആക്രമണ കാരണം. എസ്ഐയും സിഐയും അടക്കം 5 പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പ്രദേശത്തെ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആര്‍എസ്എസ് താലൂക്ക് പ്രചാരക് വാഹന പരിശോധനയ്ക്കിടെയാണ് പോലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്തത്.  തുടര്‍ന്ന് അദ്ദേഹത്തെയും മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനെയും പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനുപിന്നാലെ ആയിരുന്നു ആക്രമണം


ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തടഞ്ഞു നിര്‍ത്തി സിഐ അടക്കമുള്ളവരെ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെത്തി നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് സ്റ്റേഷന് നേരെ ആക്രമണവും കല്ലേറും നടത്തിയത്.

പോലീസ് സ്റ്റേഷന്‍റെ ജനല്‍ചില്ലുകളും ആസ്ബസ്റ്റോസ് ഷീറ്റും 3 പോലീസ് ജീപ്പുകളും  അക്രമികള്‍ തകര്‍ത്തു. പരിക്കേറ്റ പോലീസുകാരെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More >>