സിആര്‍പിഎഫ്‌ സൈനികന്റെ മൃതദേഹത്തോട്‌ അനാദരവ്‌; കമാന്റിംഗ്‌ ഓഫീസര്‍ മാപ്പ് പറഞ്ഞു

ഹരിപ്പാട്‌: ഛത്തീസ്‌ഗഡില്‍ മുങ്ങിമരിച്ച ചിങ്ങോലി മാങ്കയില്‍ തെക്കേതില്‍ അച്ചന്‍കുഞ്ഞിന്റെ മകന്‍ എ അനിലിന്റെ മൃതദേഹം അലക്ഷ്യമായ് കൈകാര്യം ചെയ്തു എന്ന...

സിആര്‍പിഎഫ്‌ സൈനികന്റെ മൃതദേഹത്തോട്‌ അനാദരവ്‌; കമാന്റിംഗ്‌ ഓഫീസര്‍ മാപ്പ് പറഞ്ഞു

anil-crpf

ഹരിപ്പാട്‌: ഛത്തീസ്‌ഗഡില്‍ മുങ്ങിമരിച്ച ചിങ്ങോലി മാങ്കയില്‍ തെക്കേതില്‍ അച്ചന്‍കുഞ്ഞിന്റെ മകന്‍ എ അനിലിന്റെ മൃതദേഹം അലക്ഷ്യമായ് കൈകാര്യം ചെയ്തു എന്ന വിഷയത്തില്‍ കമാന്റിംഗ്‌ ഓഫീസര്‍ മാപ്പ് പറഞ്ഞു. ഇതുമായ് ബന്ധപ്പെട്ട് വീഴ്ചയ വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വീട്ടുകാര്‍ക്ക് ഉറപ്പ്‌ നല്‍കി. മൃതദേഹം വീണ്ടും പോസ്‌റ്റുമാര്‍ട്ടം നടത്തേണ്ട കാര്യമില്ലെന്നും കമാന്റിംഗ്‌ ഓഫീസര്‍മാര്‍ കുടുംബത്തെ അറിയിച്ചു. സിആര്‍പിഎഫ്‌ ഉറപ്പ്‌ വന്നതോടെ മൃതദേഹം ഉച്ചയ്‌ക്ക് സംസ്‌ക്കരിക്കാന്‍ തീരുമാനമായി.


ചത്തീസ്‌ഗഡിലെ ബിലാസ്‌പൂരില്‍ 24നാണ്‌ അനില്‍ മരിച്ചത്‌. വെള്ളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നുവെന്നാണ്‌ ബന്ധുക്കളെ ഫോണില്‍ അറിയിച്ചത്‌. വിമാനമാര്‍ഗം ഇന്നലെ ഉച്ചയ്‌ക്ക്‌ തിരുവനന്തപുരത്ത്‌ എത്തിച്ച മൃതദേഹം പള്ളിപ്പുറം സി.ആര്‍.പി.എഫ്‌. ക്യാമ്പിലെ ജവാന്മാരാണ്‌ രാത്രി 7.30ന്‌ ഹരിപ്പാട്‌ മാധവാ ജങ്‌ഷനിലുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്‌. പലകപ്പെട്ടിയില്‍ പ്ലാസ്‌റ്റിക്‌ ഷീറ്റില്‍ പൊതിഞ്ഞ്‌ കൊണ്ടുവന്ന മൃതദേഹത്തില്‍ നിന്നു ദുര്‍ഗന്ധം വമിച്ചിരുന്നു. മുഖം അഴുകി വീര്‍ത്ത്‌ കണ്ണുകള്‍ പുറത്തുവന്ന നിലയിലായിരുന്നു. പൂര്‍ണമായും വികൃതമായ മൃതദേഹത്തില്‍ വസ്‌ത്രങ്ങള്‍ ഉണ്ടായിരുന്നില്ല.
ഇതോടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റെടുക്കാന്‍ തയാറായില്ല. മൃതദേഹത്തോട്‌ കാണിച്ച അനാദരവില്‍ ക്ഷുഭിതരായ ഇതിന്‌ പുറമേ അവര്‍ ദേശീയപാത ഉപരോധിച്ച്‌ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ കലക്‌ടറുമായും ആര്‍.ഡി.ഒയുമായും സംസാരിച്ചു. വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്തുമെന്ന ഉറപ്പിന്റെ അടിസ്‌ഥാനത്തില്‍ മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Read More >>