ആര്‍ എം പി 20 സീറ്റുകളില്‍ മത്സരിക്കും; വടകരയില്‍ കെ കെ രമ?

വടകര: ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലേയും തൃശ്ശൂരിലേയും പ്രധാനപ്പെട്ട സീറ്റുകളിലടക്കം ആര്‍എംപി 20 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ...

ആര്‍ എം പി 20 സീറ്റുകളില്‍ മത്സരിക്കും; വടകരയില്‍ കെ കെ രമ?

kk-rama

വടകര: ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലേയും തൃശ്ശൂരിലേയും പ്രധാനപ്പെട്ട സീറ്റുകളിലടക്കം ആര്‍എംപി 20 സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, ബാലുശ്ശേരി, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളിലാണ് മത്സരിക്കുക. കെ.കെ രമ വടകരയില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ സീറ്റുകളില്‍ മത്സരിക്കും. കണ്ണൂര്‍, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളിലെ ചില സീറ്റുകളിലും മത്സരിക്കും.

Read More >>