കൊച്ചിയില്‍ 9 കൊലപാതകങ്ങള്‍ നടത്തിയ റിപ്പര്‍ പിടിയില്‍

കൊച്ചി: റിപ്പര്‍ മാതൃകയില്‍ 9 കൊലപാതകങ്ങള്‍ നടത്തിയ ആള്‍ എറണാകുളത്ത് പിടിയില്‍. പെയിന്റിംഗ് തൊഴിലാളിയായ കൊച്ചി സ്വദേശി കുഞ്ഞുമോനെയാണ് പോലീസ് കസ്റ്റഡിയ...

കൊച്ചിയില്‍ 9 കൊലപാതകങ്ങള്‍ നടത്തിയ റിപ്പര്‍ പിടിയില്‍

ripper

കൊച്ചി: റിപ്പര്‍ മാതൃകയില്‍ 9 കൊലപാതകങ്ങള്‍ നടത്തിയ ആള്‍ എറണാകുളത്ത് പിടിയില്‍. പെയിന്റിംഗ് തൊഴിലാളിയായ കൊച്ചി സ്വദേശി കുഞ്ഞുമോനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്‌. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി 2007 മുതല്‍ ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതായി കൊച്ചി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ കൃഷ്ണ അറിയിച്ചു.

കൊലപാതകങ്ങള്‍ കൂടാതെ പിടിച്ചുപറി, പോക്കറ്റടി, മോഷണ കേസുകളിലും കുഞ്ഞുമോന്‍ പ്രതിയാണ്.രാത്രി ഉറങ്ങിക്കിടക്കുന്ന ഭിക്ഷക്കാരുടെ പക്കല്‍ നിന്നും പണം മോഷ്ടിക്കുന്ന പതിവ് കുഞ്ഞുമോന് ഉണ്ടായിരുന്നു. മോഷണ ശ്രമത്തിനിടയില്‍ ആരെങ്കിലും ഉണരുകയോ കുഞ്ഞുമോനെ എതിര്‍ക്കുകയോ ചെയ്താല്‍ അയാളെ കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്.

അതേസമയം, ഇത്രയും കാലം ഈ കൊലപാതകങ്ങള്‍ ഇയാള്‍ എങ്ങനെ മറച്ചു വച്ച് എന്നത് പോലീസിനെ കുഴപ്പിയ്ക്കുന്നു. കൊച്ചി കൂടാതെ കണ്ണൂര്‍, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കണ്ണൂരിലും, കൂത്തുപറമ്പിലും ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഈ സ്ഥലങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തുമെന്ന് അരുള്‍ കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

Read More >>