ഈ-മെയിലിന്റെ പിതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു

ഈ-മെയിലിന്‍റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. എ-മെയില്‍ ചിഹ്നമായ '@' ചിഹ്നത്തിന്റെ അവതാരകന്‍ കൂടിയാണ് അദ്ദേഹം. ശനിയാഴ്ച...

ഈ-മെയിലിന്റെ പിതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു

email

ഈ-മെയിലിന്‍റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. എ-മെയില്‍ ചിഹ്നമായ '@' ചിഹ്നത്തിന്റെ അവതാരകന്‍ കൂടിയാണ് അദ്ദേഹം. ശനിയാഴ്ച രാവിലെ ഹൃദയാഘാതം മൂലമാണ് ടോംലിന്‍സണ്‍ മരണമടഞ്ഞത്.

1941ല്‍ അമേരിക്കയിലെ ആംസ്റ്റര്‍ഡാമില്‍ ജനിച്ച റേ ടോംലിന്‍സണ്‍ 1965ല്‍ മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇലക്ട്രിക്കല്‍ ഇന്ജിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് പ്രശസ്തമായ ബി.ബി.എന്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം അവിടെ 'നെക്സസ്' എന്ന ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ബി.ബി.എന്നില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇന്റര്‍നെറ്റിന്റെ പഴയ രൂപമായ 'അര്പനെറ്റ്' എന്ന സംവിധാനത്തില്‍ ആശയവിനിമയത്തിനുള്ള  ഉപാധിയായി 'ഇലക്ട്രോണിക്ക് മെയില്‍' എന്ന ഈ-മെയിലിനു ടോംലിന്‍സണ്‍ രൂപം നല്‍കുന്നത്. ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് നെറ്റ് വര്‍ക്കുകള്‍  വഴി സന്ദേശമയക്കാന്‍ ഈ-മെയില്‍ സഹായകരമായി. ഈമെയിലിനായി '@' എന്ന ചിഹ്നവും ടോംലിന്‍സണ്‍ മുന്നോട്ടുവെച്ചു.


ആശയവിനിമയരംഗത്ത് വന്‍ കുതിപ്പിന് തുടക്കമിട്ട ഈ കണ്ടുപിടിത്തം ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. വ്യക്തിഗത സന്ദേശങ്ങള്‍ കൂടാതെ വ്യവസായ സ്ഥാപനങ്ങളും മറ്റും ഈ-മെയിലിന്റെ സഹായം തേടിത്തുടങ്ങി. user@host എന്നത് ഈ-മെയില്‍ വിലാസങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ആയിത്തീര്‍ന്നു. നിലവിലെ കണക്കുകള്‍ അനുസരിച്ച് ഈ-മെയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 10,000 കോടിയില്‍ ഏറെയാണ്‌ എന്നുള്ളത് ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

എ-മെയിലിന്റെ കണ്ടുപിടിത്തം ടോംലിന്‍സനെ പല പുരസ്ക്കാരങ്ങള്‍ക്കും അര്‍ഹനാക്കി. പ്രശസ്തമായ ജോര്‍ജ് ആര്സ്റ്റിബിട്സ് കമ്പ്യൂട്ടര്‍ പയനീയര്‍ അവാര്‍ഡ് ആണ് ഇവയില്‍ ഏറ്റവും  പ്രമുഖം.

Read More >>