രമേശ്‌ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിക്കും

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ തവണ ഹരിപ...

രമേശ്‌ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിക്കും

Ramesh-Chennithala-Home-Minister-Kerala

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ തവണ ഹരിപ്പാട് നിന്നും മത്സരിച്ചു വിജയിച്ചു നിയമസഭയില്‍ എത്തിയ മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ രമേശ്‌ ഇത്തവണ ഇന്ദിര ഭവന്‍ സ്തിഥി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേക്ക് മാറുംമെന്നൊരു പ്രചരണമുണ്ടായിരുന്നു.

താന്‍ വട്ടിയൂര്‍ക്കാവിലേക്ക് മാറുന്നുവെന്നത് കുപ്രചരണം മാത്രമാണ് എന്നും ഇതിനെ പറ്റി താനോ പാര്‍ട്ടിയോ ഒരിക്കലും പോലും ആലോചിച്ചിട്ടില്ലയെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.


കഴിഞ്ഞ തവണ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ തനിക്ക് വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിക്കാമായിരുന്നു. പക്ഷേ ഞാന്‍ ഹരിപ്പാട് തന്നെയാണ് മത്സരിച്ചത് എന്നും ചെന്നിത്തല കൂട്ടി ചേര്‍ത്തു.

എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും ഈ മണ്ഡലത്തിലുള്ളവര്‍ തന്നെ കൈവിടില്ലെന്നുള്ള വിശ്വാസമുള്ളതിനാലാണ് ഹരിപ്പാട് തന്നെ മത്സരിക്കുന്നത്. താനും മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കുമെന്നും നയിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Read More >>