സംവിധായകന്‍ രാജസേനന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: സംവിധായകന്‍ രാജസേനന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. രാജസേനന് പുറമേ നടന്‍ കൊല്ലം തുളസിയും ബിജെപി ടിക്കറ്റില്‍...

സംവിധായകന്‍ രാജസേനന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും

rajasenan

തിരുവനന്തപുരം: സംവിധായകന്‍ രാജസേനന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. രാജസേനന് പുറമേ നടന്‍ കൊല്ലം തുളസിയും ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും.

രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയിലും മത്സരിക്കുമെന്നാണ് സൂചന. അതേസമയം, ചലച്ചിത്രതാരം സുരേഷ് ഗോപി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശ്രീശാന്തിനേയും ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്.

23 ന് നടക്കുന്ന ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തീരുമാനമാകും. കരമന ജയന്‍ പാറശാലയില്‍ സ്ഥാനാര്‍ത്ഥിയാകും.