തിരക്കഥ മോഷണ കേസ്:രജനികാന്ത് നാളെ കോടതിയുടെ മുന്നില്‍ ഹാജരാകുന്നു

'ലിംഗ' എന്ന ചിത്രത്തിന്‍റെ തിരക്കഥ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ രജനികാന്ത് നാളെ മധുര കോടതിയുടെ മുന്നില്‍ ഹാജരാകണമെന്ന് സമന്‍സ്. മദ്രാസ്‌...

തിരക്കഥ മോഷണ കേസ്:രജനികാന്ത് നാളെ  കോടതിയുടെ മുന്നില്‍ ഹാജരാകുന്നു

rajnikanth

'ലിംഗ' എന്ന ചിത്രത്തിന്‍റെ തിരക്കഥ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ രജനികാന്ത് നാളെ മധുര കോടതിയുടെ മുന്നില്‍ ഹാജരാകണമെന്ന് സമന്‍സ്. മദ്രാസ്‌ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് സമന്‍സ്. രജനികാന്തിനെ കൂടാതെ ചിത്രത്തിന്‍റെ നിര്‍മാതാക്കളായ റോക്ക്ലിന്‍ വെങ്കിടേഷ്, ബി.പൊന്കുമാര്‍, സംവിധായകന്‍ കെ.എസ്.രവികുമാര്‍ എന്നിവരും കോടതിയുടെ മുന്നില്‍ ഹാജരാകേണ്ടതുണ്ട്. ദക്ഷിണേന്ത്യന്‍ തിരക്കഥാകൃത്തുക്കളുടെ സംഘടനയുടെ ജനറല്‍സെക്രട്ടറിയും കേസില്‍ പ്രതിയാണ്.


2014ലാണ് ചിത്രത്തിന്‍റെ തിരക്കഥയുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയുടെ മുന്നില്‍ എത്തിയത്. രവി രത്നം എന്നയാളാണ് കേസ് ഫയല്‍ ചെയ്തത്. താന്‍ എഴുതിയ തിരക്കഥ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ മോഷ്ടിച്ചു എന്നായിരുന്നു രവി രത്നത്തിന്റെ പരാതി. 10 കോടി നഷ്ടപരിഹാരമായി നല്‍കണം എന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ഏപ്രില്‍ 30ന് മുന്‍പ് കേസ് നടപടികള്‍ പൂര്‍ത്തിയാക്കണം എന്നതിനാലാണ് കോടതി നാളെ ഹാജരാകാന്‍ രജനികാന്ത് ഉള്‍പ്പടെ എല്ലാവര്‍ക്കും സമന്‍സ് നല്‍കിയത്.