'എന്‍റെ കൈ കെട്ടിയിട്ട് മുഖത്ത് മൂത്രമൊഴിച്ചു' : റൈന വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇന്നത്തെ മിന്നും താരമായ  സുരേഷ് റെയ്നയുടെ കൗമരജീവിതം അത്ര സുന്ദരമായിരുന്നില്ല. റൈന തന്നെയാണ് ഒരു പ്രമുഖ ദേശിയ ദിനപത്രത്തിന്...

Suresh-Raina

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇന്നത്തെ മിന്നും താരമായ  സുരേഷ് റെയ്നയുടെ കൗമരജീവിതം അത്ര സുന്ദരമായിരുന്നില്ല. റൈന തന്നെയാണ് ഒരു പ്രമുഖ ദേശിയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ താന്‍ കൌമാരത്തില്‍ നേരിടേണ്ടി വന്ന യാതനകളെ കുറിച്ച് തുറന്നു പറയുന്നത്.

ഒരിക്കല്‍ റെയ്‌ന തന്റെ 13മത്തെ വയസ്സില്‍ ട്രെയിന്‍ യാത്ര നടത്തുകയായിരുന്നു. യാത്രക്കിടെ ഉറങ്ങിപ്പോയ റെയനക്ക് തന്റെ നെഞ്ചില്‍ എന്തോ ഭാരം അനുഭവപ്പെട്ടു. കണ്ണുതുറന്ന് നോക്കിയപ്പോള്‍ തന്‍റെ അതേ വയസുള്ള ഒരു കുട്ടി റെയ്‌നയുടെ നെഞ്ചിലിരിക്കുന്നു. റെയ്നയുടെ കൈകള്‍ കെട്ടിയിട്ട അവന്‍ കൂസലില്ലാതെ റെയ്‌നയുടെ മുഖത്തേക്ക് മൂത്രമൊഴിച്ചു. റൈന പറയുന്നു. ഒരു വിധത്തിലാണ് ആ കുട്ടിയെ റെയ്‌ന തന്റെ ദേഹത്തു നിന്നും ഒഴിവാക്കിയത് എന്നും റൈന പറയുന്നു.


സ്പോര്‍ട്സ് ഹോസ്റ്റലില്‍ വച്ച് ഹോക്കി സ്റ്റിക്ക് കൊണ്ട് ഒരു സംഘം ക്രൂരമായി റെയ്നയെയും ഒരു കൂട്ടുകാരനെയും മര്‍ദ്ദിച്ചു. ഒപ്പമുള്ള കുട്ടി കോമ സ്റ്റേജില്‍ എത്തിയെന്ന് റെയ്ന പറയുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് ജീവിതം തന്നെ അവസാനിപ്പിച്ച് ഒരിക്കല്‍ റെയ്‌ന വീട്ടിലേക്ക് മടങ്ങി.

എന്നാല്‍ സഹോദരന്റെ നിര്‍ബന്ധം കാരണം റെയ്‌നയ്ക്ക് രണ്ട് മാസത്തിന് ശേഷം വീണ്ടും അവിടേക്ക് തന്നെ വരേണ്ടി വന്നു. ഇന്നത്തെ കരുത്തനായ റൈനയായി മാറാന്‍ അന്നത്തെ അനുഭവങ്ങള്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് റൈന പറയുന്നു.

Read More >>