രാഹുല്‍ ഈശ്വറിനും ബിജെപിയുടെ 'ഓഫര്‍ ലെറ്റര്‍'

തിരുവനന്തപുരം : സിനിമ കായിക താരങ്ങള്‍ക്ക് പിന്നാലെ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ പൊതു സ്വതന്ത്രരെ തേടുന്നു.ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന്...

രാഹുല്‍ ഈശ്വറിനും ബിജെപിയുടെrahul

തിരുവനന്തപുരം : സിനിമ കായിക താരങ്ങള്‍ക്ക് പിന്നാലെ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ പൊതു സ്വതന്ത്രരെ തേടുന്നു.

ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഈശ്വര്‍ ഉള്‍പ്പടെയുള്ള പ്രമുഖരെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ സമീപിച്ചിരിക്കുന്നത്. സുരേഷ് ഗോപി നിരസിച്ച തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലത്തിലേക്കാണ് രാഹുലിന്റെ പേര് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. തിരുവനന്തപുരത്തിന് പുറമേ, തൃശൂരും ഗുരുവായൂരും രാഹുലിന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും രാഹുലിനോട് അടുത്ത കേന്ദ്രങ്ങള്‍ സൂചിപിക്കുന്നു.


രണ്ടാം ഘട്ട സ്ഥാനാര്‍ഥി നിര്‍ണയം ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെ ബിജെപിയുടെ ഈ ഓഫറിനോട് രാഹുല്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ബിജെപിയുടെ ഓഫറിനെ കുറിച്ച് പ്രതികരിക്കാമെന്നാണ് രാഹുലിന്റെ നിലപാട്.

രാഹുലിനെ കൂടാതെ പ്രമുഖ സംവിധായകന്‍ രാജസേനന്‍, നടന്മാരായ ഭീമന്‍ രഘു, കൊല്ലം തുളസി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്‌ എന്നിവരെയും ബിജെപി സ്ഥാനാര്‍ഥികളായി  പരിഗണിക്കുന്നുണ്ട്.