പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അവാർഡ്; ജയസൂര്യയും പ്രിഥ്വിരാജും മികച്ച നടന്മാര്‍

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അവാർഡ് 'എന്ന് നിന്റെ മൊയ്തീന്'. ഒറ്റാല്‍ എന്ന ചിത്രം സംവിധാന...

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അവാർഡ്; ജയസൂര്യയും പ്രിഥ്വിരാജും മികച്ച നടന്മാര്‍

Jayasurya

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അവാർഡ് 'എന്ന് നിന്റെ മൊയ്തീന്'. ഒറ്റാല്‍ എന്ന ചിത്രം സംവിധാനം ചെയ്ത ജയരാജാണ് മികച്ച സംവിധായകന്‍. മികച്ച നടന്മാരായി ജയസൂര്യയേയും പ്രിഥ്വിരാജിനേയും തിരഞ്ഞെടുത്തു. ജയസൂര്യക്ക് സു സു സുധിവാത്മീകത്തിലെ അഭിനയത്തിനും പ്രിഥ്വിക്ക് (എന്നു നിന്റെ മൊയ്തീൻ, ഇവിടെ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനുമാണ് അവാര്‍ഡ്‌ ലഭിച്ചത്.

മറ്റു അവാര്‍ഡുകള്‍



  1. നടി- പാർവതി (എന്നു നിന്റെ മൊയ്തീൻ, ചാർലി)

  2. സ്വഭാവനടൻ- പ്രേംപ്രകാശ് (നിർണായകം), സുധീർ കരമന (എന്നു നിന്റെ മൊയ്തീൻ)

  3. സ്വഭാവനടി- ലെന (എന്നു നിന്റെ മൊയ്തീൻ, ആലിഫ്)

  4. പുതുമുഖ നടൻ-കുമരകം വാസുദേവൻ, മാസ്റ്റർ അശാന്ത് ഷാ (ഒറ്റാൽ)

  5. പുതുമുഖനടി- പാർവതി രതീഷ് (മധുരനാരങ്ങ)

  6. തിരക്കഥാകൃത്ത്- ആർ. ഉണ്ണി, മാർട്ടിൻ പ്രക്കാട്ട് (ചാർലി)

  7. ഛായാഗ്രാഹകൻ- ജോമോൻ ടി. ജോൺ (എന്നു നിന്റെ മൊയ്തീൻ, നീന, ചാർലി)

  8. സംഗീത സംവിധായകൻ- രാജേഷ് മുരുകേശൻ (പ്രേമം)

  9. പിന്നണിഗായിക- മധുശ്രീ നാരായണൻ (ആലിഫ്)

  10. ഗായകൻ - വിജയ് യേശുദാസ് (പ്രേമം)

  11. കലാസംവിധാനം- ഗോകുൽദാസ് (എന്നു നിന്റെ മൊയ്തീൻ)

  12. മേക്കപ്പ്- രഞ്ജിത് അമ്പാടി (എന്നു നിന്റെ മൊയ്തീൻ)

  13. വസ്ത്രാലങ്കാരം- സമീറ സനീഷ് (ചാർലി, നീന)

  14. പുതുമുഖ സംവിധായകൻ - ആർ.എസ്. വിമൽ (എന്നു നിന്റെ മൊയ്തീൻ)

  15. മികച്ച നിർമ്മാതാക്കൾക്കുള്ള ഹാരി പോത്തൻ അവാർഡ്- ബിനോയ് ശങ്ക്രാന്ത്, സുരേഷ് രാജ് (എന്നു നിന്റെ മൊയ്തീൻ)


വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ സംവിധായകൻ ഭദ്രനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.  വാർത്താസമ്മേളത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ, സെക്രട്ടറി എം. രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറി കല്ലിയൂർ ശശി, ജൂറി അംഗങ്ങളായ ജലജ, അഴകപ്പൻ, ദർശൻരാമൻ, ഭൂമിനാഥൻ, ജെ. പള്ളാശ്ശേരി, വി.പി.കെ. മേനോൻ എന്നിവരും സംബന്ധിച്ചു.

Read More >>